അമേരിക്കയില്‍ വീണ്ടും ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ വാഷിംഗ്ടണില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു. കൊള്ളക്കാരുടെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെ വ്യക്തമാക്കി. കുടുംബസുഹൃത്തിന്റെ ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്ന വിക്രം ജരിലാല്‍(26) ആണ് കൊല്ലപ്പെട്ടത്.

കൊള്ളക്കാരുടെ സംഘം ഗ്യാസ് സ്റ്റേഷനില്‍ കയറി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വിക്രം തടയാന്‍ ശ്രമിച്ചുവെന്നും ഇതേ തുടര്‍ന്ന് കൊള്ളസംഘം വിക്രമിനെ ആക്രമിക്കുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന പ്രാഥമിക വിവരം. 25 ദിവസം മുന്‍പാണ് വിക്രം അമേരിക്കയില്‍ എത്തിയത്.

അമേരിക്കയില്‍ അന്വേഷണ സംഘവുമായി കേസിന്റെ പുരോഗതി അന്വേഷിച്ച് വരികയാണെന്നും ഗ്യാസ് സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങളിലൂടെ അക്രമികളെ തിരിച്ചറിയാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുകയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News