‘ഇത് പ്രണയമല്ല, ലൈംഗിക പീഡനവും ശല്യം ചെയ്യലുമാണ്’: പുതിയ കണ്ടെത്തലുമായി മനേക ഗാന്ധി

ദില്ലി: ഇന്ത്യന്‍ സിനിമകളിലെ പ്രണയരംഗങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി മനേക ഗാന്ധി. കഴിഞ്ഞ അരനൂറ്റാണ്ടായി സിനിമകളില്‍ പൂവാലശല്യത്തില്‍ നിന്നും പ്രണയം ആരംഭിക്കുന്നതായാണ് കാണിക്കുന്നതെന്ന് മനേക ഗാന്ധി പറഞ്ഞു.

‘അഭിനേതാവ് ആദ്യം പെണ്‍കുട്ടിയോട് മോശമായി പെരുമാറും. അവളെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്യും. ഒടുവില്‍ പെണ്‍കുട്ടി അയാളെ പ്രണയിക്കും. ഇത് പ്രണയമല്ല, ലൈംഗിക പീഡനവും ശല്യം ചെയ്യലുമാണ്. ഇത്തരത്തിലാണ് അരനൂറ്റാണ്ടോളമായി നമ്മെ സ്വാധീനിക്കുന്ന സിനിമ സ്ത്രീയെ ചിത്രീകരിക്കുന്നത്. ഹിന്ദിയില്‍ മാത്രമല്ല, പ്രാദേശിക ഭാഷകളിലും ഇങ്ങനെ തന്നെയാണ്.’-മനേക ഗാന്ധി പറയുന്നു.

ഗോവയില്‍ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News