ലിംഗാനുപാതത്തില്‍ റെക്കോര്‍ഡ്: ഹരിയാനയ്ക്ക് ചരിത്രം നേട്ടം

ഹരിയാനയില്‍ ലിംഗാനുപാതത്തില്‍ ചരിത്ര റെക്കോര്‍ഡ്. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കനുസരിച്ച് 1000 ആണ്‍കുട്ടികള്‍ക്ക് 950 പെണ്‍കുട്ടികള്‍ എന്ന നിലയിലാണ് ലിംഗാനുപാതം. ഇത് റെക്കോര്‍ഡാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.

ലിംഗാനുപാതത്തില്‍ ഹരിയാന ഏറെ പിന്നിലായിരുന്നു. ആദ്യമായാണ് ഇത്തരത്തില്‍ ആണ്‍പെണ്‍ അനുപാതത്തിലെ വ്യതിയാനത്തില്‍ മാറ്റമുണ്ടാകുന്നത്. ജില്ലാതലത്തിലെ കണക്കുകള്‍ നോക്കിയാലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. കെയ്താല്‍, രോഹ്തക്, ഝാജര്‍, ഗുരുഗ്രാം, ഭൈവാനി, ജിന്‍ഡ്, തുടങ്ങിയ ജില്ലകളിലെല്ലാം ലിംഗാനുപാതത്തില്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ നടത്തിയ ബോധവത്ക്കരണ പരിപാടികള്‍ ലക്ഷ്യം കണ്ടെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News