മിഷേല്‍ കേരളത്തില്‍; ഹോളണ്ടുകാരിക്കെന്താ ഇവിടെകാര്യം?

കേരളത്തിലെ കത്തുന്ന വെയില്‍ കാര്യമാക്കാതെയാണ് ഡച്ച് വനിത മിഷേല്‍ മെര്‍ലിങ് ചുറ്റും കൂടിയ കുട്ടിക്കളിക്കാര്‍ക്ക് കാല്‍പന്തുകളിയുടെ വിദ്യകള്‍ പകര്‍ന്നത്. ഫുട്‌ബോളില്‍ സ്ത്രീ പങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്നതിന്റെ ഭാഗമായി ലോക പര്യടനം നടത്തുന്ന വനിതയാണ് മിഷേല്‍. റഷ്യ, ജര്‍മ്മനി, സ്‌പെയ്ന്‍, ഫ്രാന്‍സ് തുടങ്ങി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശനം നടത്തിയശേഷമാണ് മിഷേല്‍ ഇന്ത്യയിലെത്തിയത്.

ദില്ലി, മുംബൈ ഉള്‍പ്പടെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരിശീലനം നല്‍കിയ മിഷേല്‍ കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ക്കും ജില്ലാ സ്‌പോര്‍ട്്‌സ് കൗണ്‍ലിസുകള്‍ സംഘടിപ്പിച്ച കോച്ചിംഗ് ക്യാമ്പുകളിലും ഇതിനകം മിഷേല്‍ പരിശീലനം നല്‍കിക്കഴിഞ്ഞു.

ഫുട്‌ബോളിന് ഏറ്റവും കൂടുതല്‍ സംഭവാന നല്‍കാന്‍ കഴിയുന്ന നാടാണ് കേരളമെന്നും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ പെണ്‍കുട്ടികളെ ഫുട്‌ബോളിന്റെ മുന്‍ നിരയിലെത്തിക്കാനാകുമെന്നും മിഷേല്‍ അഭിപ്രായപ്പെട്ടു.

മിഷേലിന്റെ സംഘത്തില്‍ അന്താരാഷ്ട്ര കോച്ചിംങ്ങിന് പരീശിലനം സിദ്ധിച്ചവരും വിവിധ രാജ്യങ്ങളിലെ മികച്ച കളിക്കാരുമുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികമായ ആരോഗ്യം മുന്നില്‍കണ്ട് നെതര്‍ലണ്ട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്ക് എന്ന സ്ഥാപനത്തിന്റെ പിന്തുണയോടെയാണ് മിഷേലിന്റെ ലോക പര്യടനം. ഗ്രീന്‍ ഫീല്‍ഡ് കപ്പ് എന്ന കമ്പനിയാണ് മിഷേലിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കേരളത്തിലെ ഫുട്‌ബോള്‍ വളര്‍ച്ചക്കായി എല്ലാ കോച്ചിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്താമെന്ന് ഗ്രീന്‍ ഫീല്‍ഡ് കപ്പ് അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളില്‍ മികച്ച പ്രകടനം നടത്തുന്ന പത്ത് കുട്ടികള്‍ക്ക് ഹോളണ്ടില്‍ പരിശീലനം നടത്താന്‍ സൗകര്യമൊരുക്കുമെന്നും ഗ്രീന്‍ ഫീല്‍ഡ് ചെയര്‍മാന്‍ സുജിത് കുമാര്‍, സിഇഒ ഷൈന്‍ വിജയന്‍, പ്രൊജക്ട് ഡയറക്ടര്‍ ശ്രീജി കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാറിന്റെ ക്ഷണം സ്വീകരിച്ചാണ് മിഷേലും ടീം അംഗങ്ങളും എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News