ഔഷധമലയില്‍ ഇനി ഔഷധസസ്യകൃഷി

തിരുവനന്തപുരം: ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കൃഷി വകുപ്പ്, വനം വകുപ്പ്, പഞ്ചായത്തുകള്‍, ഔഷധസസ്യ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം അഗസ്ത്യവനം ആദിവാസി മേഖലയില്‍ ഔഷധസസ്യക്കൃഷിക്ക് തയ്യാറെടുക്കുന്നു. ഇതിനായി കലക്ടര്‍ എസ് വെങ്കടേസപതിയുടെ നേതൃത്വത്തില്‍ വിദഗ്ധര്‍ അടങ്ങിയ സംഘം ഊരുകളിലെത്തി പ്രദേശവാസികളോട് ആശയവിനിമയം നടത്തുകയും പദ്ധതിയെക്കുറിച്ച് വിവരണം നല്‍കുകയും കൃഷിക്കായി സ്ഥലം കണ്ടെത്തുകയും ചെയ്തു.

പദ്ധതിയുടെ ഭാഗമായി നിലവില്‍ കണ്ടെത്തിയിരിക്കുന്ന 16 ഏക്കര്‍ സ്ഥലത്ത് മൂന്ന് കുടുംബശ്രീ യൂണിറ്റുകള്‍, രണ്ട് പുരുഷ സഹായസംഘങ്ങള്‍ ഉള്‍പ്പെടെ ഏഴ് യൂണിറ്റുകളുടെ സഹകരണത്തോടെ കൃഷി നടത്തും.ശതാവരി, കസ്തൂരി മഞ്ഞള്‍, തിപ്പലി, കറ്റാര്‍ വാഴ, കൈതോന്നി, മഞ്ഞക്കൂവ ഉള്‍പ്പെടെയുള്ള ഔഷധങ്ങളാണ് കൃഷി ചെയ്യുന്നത്. ഊര് നിവാസികള്‍ക്ക് വരുമാന വര്‍ധന ലഭ്യമാകുന്നവിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.

കൃത്യമായ മാനദണ്ഡങ്ങള്‍ തയ്യാറാക്കി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് സാങ്കേതിക പരിശീലനം നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ ആദ്യകൃഷി വിളവെടുപ്പ് ഒരു വര്‍ഷത്തിനുള്ളിലും പിന്നീടുള്ളവ നാല് മാസത്തിലൊരിക്കലും നടക്കുന്ന വിധത്തിലുള്ള കൃഷി സമ്പ്രദായമാണ് നടപ്പാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News