കെഎസ്ആര്‍ടിസിയെ ഒരുവര്‍ഷത്തിനുള്ളില്‍ ലാഭത്തിലാക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി; ലാഭകരമല്ലെന്ന് പറഞ്ഞ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കില്ല

കുട്ടനാട്: കെഎസ്ആര്‍ടിസിയെ ഒരുവര്‍ഷത്തിനുള്ളില്‍ ലാഭത്തിലാക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. ഗതാഗതമന്ത്രിയെന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്തമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആര്‍ടിസി ആയിരക്കണക്കിനു കോടിരൂപയുടെ ബാധ്യതയിലാണ്. ശമ്പളം, പെന്‍ഷന്‍ എന്നിവ കൊടുക്കാന്‍പോലും പണമില്ല. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. അദ്ദേഹത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധനമന്ത്രിയും കെഎസ്ആര്‍ടിസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

പതിനായിരം രൂപ കലക്ഷന്‍ ഇല്ലാത്ത റൂട്ടുകള്‍ നിര്‍ത്തലാക്കാനുള്ള മുന്‍തീരുമാനം നടപ്പാക്കില്ല. ലാഭകരമല്ല എന്നുപറഞ്ഞ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കില്ല. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിനുള്ള നിര്‍ദേശങ്ങളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.

2018ഓടെ അറ്റകുറ്റപ്പണി നടത്താത്ത ജലഗതാഗതവകുപ്പിന്റെ ഒരു ബോട്ടും സര്‍വീസിന് ഉണ്ടാകില്ല. ജലഗതാഗതവകുപ്പിനു പുതിയ 14 ബോട്ടുകള്‍ വാങ്ങാന്‍ 25.35 കോടി രൂപ അനുവദിച്ചു. മലിനീകരണവും ശബ്ദവും കുറഞ്ഞ ആധുനിക സംവിധാനവും അടങ്ങിയ കറ്റാമറൈ ബോട്ടുകളാണ് വാങ്ങുക. ഇതോടൊപ്പം ആലപ്പുഴ ടൂറിസം വികസനത്തിനും അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ രണ്ട് വാട്ടര്‍ ടാക്‌സി വാങ്ങാന്‍ 76 ലക്ഷം അനുവദിച്ചു. ഇന്ത്യയില്‍ ഗോവയില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. കുട്ടനാട്ടില്‍ വാഹനം എത്താത്ത എല്ലാ പ്രദേശങ്ങളും ബോട്ട് സര്‍വീസ് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News