ഈ കാട്ടില്‍ കയറിയാല്‍ മരണം ഉറപ്പ്; മരണങ്ങള്‍ തുടര്‍ക്കഥ; ദുരൂഹതകള്‍ തുടരുന്നു

ജപ്പാനിലെ ഓക്കിഗാഹരയിലാണ് ദുരൂഹ കഥകള്‍ നിറയുന്ന ആത്മഹത്യാവനം. മരങ്ങള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ഈ കൊടും കാട്ടില്‍ മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് തന്നെ വിരളമാണ്. ആത്മഹത്യാ വനമെന്ന പേരില്‍ അറിയപ്പെടുന്ന ഈ ഘോരവനത്തില്‍ ഓരോ വര്‍ഷവും നൂറു കണക്കിനാളുകളാണ് മരണപ്പെടുന്നത്.

അസ്വസ്ഥമായ മനസുമായി ഈ വനത്തില്‍ ആരെങ്കിലും പ്രവേശിച്ചാല്‍ അവരുടെ മനസിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ചു ആത്മഹത്യ ചെയ്യിക്കുമെന്നാണ് പ്രചരിക്കുന്ന കഥകള്‍. ദൂരഹ മരണങ്ങള്‍ തുടര്‍ക്കഥയായതൊടെ പൊലീസും അധികാരികളും ചേര്‍ന്ന് ആത്മഹത്യാ പ്രതിരോധ സ്‌ക്വാഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്.

FOREST-4

സ്‌ക്വാഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി വനത്തിന് പുറത്ത് കാവല്‍ നിന്ന പൊലീസുകാരില്‍ ഒരാള്‍ ടെന്റില്‍ നിന്ന് എഴുന്നേറ്റ് കാട്ടില്‍പോയി ആത്മഹത്യ ചെയ്തു എന്ന് ഒരു പൊലീസുകാരനും അനുഭവം വെളിപ്പെടുത്തുന്നു. കാടുനിളളില്‍ മൊബൈലും വടക്കുനോക്കിയന്ത്രവും പ്രവര്‍ത്തന സജ്ജമാകില്ലെന്നും അതുകൊണ്ട് തന്നെ കാട്ടില്‍ അകപ്പെട്ടവര്‍ പുറത്തുകടന്നാല്‍ ഭാഗ്യമെന്നേ കരുതാനാകൂവെന്നും പൊലീസുകാരന്‍ പറയുന്നു.

FOREST-2

ആത്മഹത്യ ചെയ്യാനെത്തുന്നവരെ തടയാന്‍ പൊലീസ് വനത്തിന് ചുറ്റും വലിയ വേലികളും, ജീവിതം അമൂല്യസമ്മാനമാണ് എന്ന തരത്തില്‍ നിരവധി ബോധവല്‍ക്കരണ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും മരണസംഖ്യ ഉയരുന്നത് അധികാരികളെ അമ്പരിപ്പിക്കുകയാണ്. ആത്മഹത്യാ കണക്കുകളില്‍ ലോകത്തെ മുന്‍ നിരയിലാണ് ഈ പ്രദേശം.

FOREST-3

ജപ്പാനിലെ ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന വനാന്തരങ്ങളില്‍ ഒന്നാണിത്. ഫുജി പര്‍വ്വതത്തിന് താഴെയാണ് ഈ കൊടുംകാട്. നിരവധി അജ്ഞാത മൃതദേഹങ്ങളാണ് കാടിനുളളില്‍ ഉളളത്. മരത്തില്‍ തൂങ്ങിക്കിടക്കുന്ന അസ്ഥികൂടങ്ങള്‍ ഉള്‍പ്പടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ പ്രചരിക്കുന്നുണ്ട്. ജപ്പാനിലെ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഓക്കിഗാഹരയിലെ ഈ മരണക്കാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News