ഏനാത്ത് പാലത്തിനു പകരം സൈന്യത്തിന്റെ ബെയ്‌ലി പാലം പൂർത്തിയായി; പാലത്തിലൂടെയുള്ള പരീക്ഷണഓട്ടം വിജയം; ഈമാസം 10നു പാലം നാടിനു സമർപിക്കും

പത്തനംതിട്ട: അപകടാവസ്ഥയിലായ ഏനാത്ത് പാലത്തിനു പകരമായി സൈന്യം നിർമ്മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. പാലത്തോടൊപ്പമുള്ള നടപ്പാതയുടെ നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഈ മാസം 10ന് പാലം നാട്ടുകാർക്ക് തുറന്ന് കൊടുക്കും.

പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന കല്ലടയാറിനു കുറുകെ ഏനാത്ത് സൈന്യം ബെയ്‌ലി പാലം നിർമ്മിച്ചത് വെറും 48 മണിക്കൂറുകൾ കൊണ്ടാണ്. തിങ്കളാഴ്ച ആരംഭിച്ച ജോലി ചൊവ്വാഴ്ച വൈകിട്ടാകുമ്പോഴേക്കും 95 ശതമാനം ജോലികളും പൂർത്തിയായിരുന്നു. തുടർന്ന് സൈനികവാഹനം ഓടിച്ചു പരീക്ഷണ ഓട്ടവും പൂർത്തിയാക്കി. രാവും പകലുമുള്ള സൈന്യത്തിന്റെ അധ്വാനത്തിനു കൂട്ടായി ഏനാത്തെ നാട്ടുകാരും ഉണ്ടായിരുന്നു.

ഇരുവശത്തുമുള്ള നടപ്പാതകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. കുളക്കട ഏനാത്ത് കടവുകളിലെ അടിത്തറ ബലപ്പെടുത്തുന്നതിനായി കെഎസ്ടിപിയുടെ നേതൃത്വത്തിൽ പാറകൾ അടുക്കുന്ന പ്രവർത്തികളും പുരോഗമിക്കുകയാണ്. 35 മീറ്റർ നീളത്തിലും മൂന്നര മീറ്റർ വീതിയിലുമാണ് പാലം നിർമ്മിച്ചിരിക്കുന്നത്. പാലത്തിന്റെ മധ്യഭാഗത്ത് എവിടെയും തൂണുകളില്ല. ക്ലാസ് 18 വിഭാഗത്തിൽപെട്ട ചെറിയ വാഹനങ്ങൾക്ക് മാത്രമെ ബെയ്‌ലി പാലത്തിലൂടെ പോകാൻ സാധിക്കുകയുള്ളു. പത്താം തീയതി ബെയ്‌ലി പാലത്തിന്റെ ഉദ്ഘാടനം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News