മാഡ്രിഡ് ഡെർബി സമനിലയിൽ കലാശിച്ചു; ബാഴ്‌സയെ മലാഗ അട്ടിമറിച്ചു

മാഡ്രിഡ്: ഇന്നലെ നടന്ന മാഡ്രിഡ് ഡെർബി സമനിലയിൽ കലാശിച്ചു. ജയം ലക്ഷ്യമിട്ടിറങ്ങിയ റയൽ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. അന്റോയിൻ ഗ്രീസ്മാന്റെ അവസാന നിമിഷത്തിലെ ഗോളിലാണ് അത്‌ലറ്റികോ റയലിനെ സമനിലയിൽ കുരുക്കിയത്. കളിതീരാൻ അഞ്ചു മിനിറ്റ് മാത്രം ശേഷിക്കെയായിരുന്നു ഗ്രീസ്മാന്റെ സമനിലക്കുരുക്ക്.

കളിയുടെ തുടക്കം മുതൽ ഒടുക്കം വരെ കളി നിയന്ത്രിച്ചത് റയലായിരുന്നു. കളിയുടെ ആദ്യപകുതിയിൽ ആർക്കും ഗോൾ നേടാനായില്ല. 30-ാം മിനിറ്റിൽ ഗോളെന്നുറച്ച ക്രിസ്റ്റിയാനോയുടെ ഷോട്ട് അത്‌ലറ്റികോ ഗോളി സ്‌റ്റെഫാൻ സാവിക് കുത്തിയകറ്റിയത് അവിശ്വസനീയതയാണ് പതിനായിരക്കണക്കിനു കാണികളും ക്രിസ്റ്റ്യാനോയും നോക്കി നിന്നത്. മധ്യവരയിൽ നിന്നു ഓടിക്കയറിയ ബെയ്ൽ ബോക്‌സിലേക്ക് മറിച്ചു നൽകിയ പന്ത് ബുള്ളറ്റ് ഷോട്ടിലൂടെ റൊണാൾഡോ വലയിലേക്കു പായിച്ചു. എല്ലാവരും ഗോളെന്നു ആർത്തുവിളിച്ചപ്പോഴും സ്‌റ്റെഫാൻ മാത്രം അചഞ്ചലനായി നിന്നു. റൊണാൾഡോയുടെ ഷോട്ട് ഏതുവഴിക്കുവരുമെന്ന് പ്രതീക്ഷച്ചതുപോലെ ഗോൾ ലൈനിലേക്ക് പറന്നെത്തിയ സ്റ്റെഫാൻ പന്തിനെ തലകൊണ്ട് കുത്തി ബാറിനുമുകളിലൂടെ കടത്തിവിട്ടു.

73-ാം മിനിറ്റിൽ ഗ്രീസ്മാൻ ഗാലറിയെ പ്രകമ്പനം കൊള്ളിച്ചു. അതിമനോഹരമായ സിസർകട്ട് ഗോളി ഏറെ പണിപ്പെട്ടാണ് തട്ടിയകറ്റിയത്. എന്നാൽ, വൈകാതെ ഗ്രീസ്മാൻ തന്നെ റയലിന്റെ സ്വപ്‌നങ്ങൾ കരിച്ചുകളഞ്ഞു. എയ്ഞ്ചൽ കൊറിയ നൽകിയ ക്രോസ് സ്വീകരിച്ച ഗ്രീസ്മാന്റെ ഷോട്ട് റയലിന്റെ നെഞ്ചും വലയും തുളച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News