തിരുവനന്തപുരത്ത് വീട്ടിനുള്ളിൽ മൂന്നു മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ; മരിച്ചത് റിട്ടയേർഡ് ഡോക്ടർ അടക്കം മൂന്നുപേർ; കൊലപാതകമെന്നു സംശയം; ഡോക്ടറുടെ മകനെ കാണാനില്ലെന്നു പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിനുള്ളിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി. നന്തൻകോട് ക്ലിഫ് ഹൗസിനു സമീപത്തുള്ള ഒരു വീട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൂന്നു മൃതദേഹങ്ങളും. കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നന്തൻകോട് ക്ലിഫ് ഹൗസിനു സമീപമുള്ള വീട്ടിലാണ് മൃതദേഹങ്ങൾ. ഒരാളുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിലും മറ്റു രണ്ടു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്. റിട്ടയേർഡ് ഡോക്ടർ അടക്കമുള്ളവരാണ് മരിച്ചതെന്നു പൊലീസ് അറിയിച്ചു. ഡോക്ടറുടെ മകനെ കാണാനില്ലെന്നു പൊലീസ് പറഞ്ഞു.

മ്യൂസിയം പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പും പരിശോധനയും നടത്തി. സ്ഥലത്തു നിന്നു മാരകായുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മ‍ഴു, വെട്ടുകത്തി എന്നിവ അടക്കമുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News