നൂറുമേനി വിജയത്തിന്റെ ഇരയായ അരീക്കോട്ടെ നിസ്‌ലയുടെ കുടുംബം ഇന്നും നീതി തേടി അലയുന്നു; പ്രതികളെ രക്ഷിച്ചത് യുഡിഎഫ് സർക്കാർ; കുറ്റക്കാർക്ക് മുസ്ലിംലീഗുമായി അടുത്തബന്ധം

മലപ്പുറം: നൂറുമേനി വിജയത്തിന്റെ ഇര മലപ്പുറം അരീക്കോട്ടെ നിസ്‌ലയുടെ കുടുംബത്തിനു മൂന്നു വർഷമായിട്ടും നീതി ലഭിച്ചില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേസെടുത്ത പൊലീസ് പ്രതികളെ രക്ഷപ്പെടുത്തിയെന്നു ഉമ്മ അസ്മാബി പീപ്പിൾ ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻചാണ്ടിക്കും വിദ്യാഭ്യാസ മന്ത്രി
അബ്ദുറബിനും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. മൂന്നു വർഷം മുമ്പാണ് ലീഗ് നിയന്ത്രണത്തിലുളള അരീക്കോട് സുല്ലമുസലാം ഓറിയന്റൽ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്.

ഒമ്പതാം ക്ലാസിൽ രണ്ടു തവണ തോൽപ്പിച്ചതിനെ തുടർന്നായിരുന്നു ജീവനൊടുക്കാനുള്ള നിസ്‌ലയുടെ തീരുമാനം. പത്താം ക്ലാസിലെ നൂറുമേനി വിജയം ലക്ഷ്യമിട്ടായിരുന്നു ലീഗ് നിയന്ത്രണത്തിലുളള സ്‌കൂൾ മാനേജ്‌മെന്റിന്റെ നടപടി. പത്താം ക്ലാസിലേക്കുളള പുസ്തകങ്ങൾ വാങ്ങി ട്യൂഷനു പോയിത്തുടങ്ങിയിരുന്ന നിസ്‌ല 9-ാം ക്ലാസിലെ റിസൾട്ട് വന്ന 2014 മെയ് 2 നാണ് വീട്ടിൽ തൂങ്ങി മരിച്ചത്.

സംഭവത്തിൽ സ്‌കൂൾ അധികൃതർ കുറ്റക്കാരാണെന്നു വിദ്യാഭ്യാസ വകുപ്പും ബാലാവകാശ കമ്മിഷനും കണ്ടെത്തിയിരുന്നു. കുറ്റക്കാർക്കെതിരെ നിയമ നടപടി എടുക്കണമെന്നു പൊലീസിന് ബാലാവകാശ കമ്മിഷൻ നിർദേശവും നൽകി. എന്നാൽ ഭരണസ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിച്ചു. ആക്ഷൻ കമ്മിറ്റി
രൂപീകരിച്ച് സമര പരമ്പരകൾ നടന്നെങ്കിലും യുഡിഎഫ് സർക്കാർ അനങ്ങിയില്ല. 14 വയസ്സുകാരിയെ നഷ്ടപ്പെട്ട കുടുംബം കണ്ണീരുമായി കഴിയുകയാണിന്നും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News