റൗദ ആതിഫിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയതെന്നു സഹോദരൻ; മാലി മോഡലിനെ കൊലപ്പെടുത്തിയത് ഇസ്ലാമിക വസ്ത്രരീതി പിന്തുടരാത്തതിനെന്നും റയാൻ

മാലി: മാലിദ്വീപിൽ നിന്നുള്ള മോഡൽ റൗദ ആതിഫിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി റൗദയുടെ സഹോദരൻ. ബംഗ്ലാദേശിലെ മതതീവ്രവാദികളാണ് സഹോദരിയെ കൊലപ്പെടുത്തിയതെന്നു സഹോദരൻ റയാൻ ആരോപിച്ചു. ഇസ്ലാം അനുശാസിക്കുന്ന വസ്ത്രധാരണരീതി പിന്തുടരാത്തതാണ് കൊലപാതകത്തിനു കാരണമായി റയാൻ ചൂണ്ടിക്കാണിക്കുന്നത്. മാർച്ച് 29 നാണ് റൗദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. ബംഗ്ലാദേശിലെ ഇസ്ലാമി ബാങ്ക് മെഡിക്കൽ കോളജ് വിദ്യാർഥിനിയാരുന്നു റൗദ. റൗദയുടെ വസ്ത്രധാരണം ഇസ്ലാം അനുശാസിക്കുന്ന വിധമല്ലെന്നും മര്യാദയില്ലാത്തതുമാണെന്നു പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ കോളജിനുള്ളിൽ മുഖം മറയ്ക്കുന്ന രീതിയിയിലായിരുന്നു റൗദയുടെ വസ്ത്രധാരണമെന്നു റയാൻ ചൂണ്ടിക്കാണിക്കുന്നു.

മകൾ ആത്മഹത്യ ചെയ്യില്ലെന്ന വാദവുമായി റൗദയുടെ അച്ഛൻ മുഹമ്മദ് ആതിഫും രംഗത്തെത്തിയിരുന്നു. ഒക്ടോബർ ലക്കം വോഗ് ഇന്ത്യയുടെ മുഖചിത്രം റൗദയുടെതായിരുന്നു. അക്വാ ബ്ലൂ നിറത്തിലുള്ള റൗദയുടെ കണ്ണുകൾക്ക് ഫാഷൻ ലോകത്ത് നിന്ന് ഏറെ പ്രശംസയും ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News