സ്‌കെച്ച് ചെയ്യാൻ ചിയാൻ വിക്രം വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; തമന്ന നായിക

ചിയാൻ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ സ്‌കെച്ചിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിക്രത്തിന്റെ നായികയായെത്തുന്നത് തമന്നയാണ്. തമന്ന തന്റെ ട്വിറ്റർ പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ചിമ്പുവിനെ വച്ച് പുറത്തിറക്കിയ വാളിനുശേഷം വിജയ് ചന്ദർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംഗീതം തമൻ. ധർമദുരൈ, ഭൈരവ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച സുകുമാർ ആണ് ക്യാമറ. കലൈപുലി എസ് താണുവിന്റെ വി ക്രിയേഷൻസാണ് നിർമാണം.

Sketch

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here