കാദിജു ആകാശത്തു പിറന്നവൾ; വിമാനയാത്രയ്ക്കിടെ 42,800 മീറ്റർ ഉയരത്തിൽ നാഫിക്കു സുഖപ്രസവം

ബുർകിനോഫാസ: കാദിജു കണ്ണു തുറന്നു. ആകാശ നീലിമയിൽ. മേഘമാലകൾക്കിടയ്ക്ക്. പ്രിയപ്പെട്ടവർക്കിനി അവൾ ആകാശമാർഗത്തു പിറന്നവളാണ്. നാഫി ഡയാബിയാണ് കാദിജുവിന്റെ അമ്മ. തുർക്കി എയർലൈൻസിന്റെ വിമാനത്തിൽ വച്ചാണ് നാഫിക്ക് അപ്രതീക്ഷിതമായി പേറ്റു നോവുണ്ടായത്.

ഗിനിയയിൽ നിന്നു ബുർകിനോഫാസയിലേക്കു പോകുകയായിരുന്നു വിമാനം. 42,800 മീറ്റർ ഉയരത്തിൽ വിമാനം പറക്കുമ്പോഴാണ് നാഫിയ്ക്ക് പേറ്റു നോവുണ്ടായത്. അതോടെ വിമാനജോലിക്കാരികൾ നാഫിയുടെ പ്രസവപരിചരണം ഏറ്റെടുക്കാൻ തയ്യാറായി. അവരുടെ സഹായത്തിനു ചില യാത്രക്കാരികളും കൂടിയതോടെ വിമാനം ഈറ്റില്ലമായി. നാഫിക്ക് സുഖപ്രസവവും.

Kadiju 1

ആശങ്കയുടെ നിമിഷങ്ങൾ അങ്ങനെ ആഹ്ലാദത്തിനു വഴിമാറി. അമ്മയ്ക്കും കുഞ്ഞിനുമൊപ്പം അപ്രതീക്ഷിത വെല്ലുവിളിയേറ്റെടുത്തു വിജയിച്ച വിമാനജോലിക്കാരികൾക്കും സഹയാത്രക്കാരികൾക്കും സന്തോഷം. ഒപ്പം, ആകാശമധ്യേ ജനിച്ച കുഞ്ഞിനു പേരിടീലും അവിടെ വച്ചു തന്നെ നടന്നു. കാദിജു.

Kadiju 2

വിമാനം യാത്ര പൂർത്തിയാക്കിയ ശേഷം അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റി. ഇരുവരും
ക്ഷീണിതരെങ്കിലും ആരോഗ്യത്തോടെയിരിക്കുന്നതായി അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here