പാലക്കാട്: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ പൊലീസ് അറസ്റ്റു ചെയ്തു. കോയമ്പത്തൂരിലെ കിനാവൂരില്‍ നിന്നാണ് മൂന്നാം പ്രതിയായ ശക്തിവേലിനെ അറസ്റ്റു ചെയ്തത്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് ശക്തിവേലിനെ പൊലീസ് പിടികൂടിയത്.
തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയവെ ശക്തിവേല്‍ അച്ഛനെ വിളിച്ചിരുന്നു. ഇതാണ് അറസ്റ്റിന് വഴിവച്ചത്. കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ശക്തിവേലിനെ പിടികൂടിയത്. ഇയാളെ അല്‍പസമയത്തിനുള്ളില്‍ തൃശൂരിലെ പൊലീസ് ക്ലബിലെത്തിക്കും.
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേല്‍, പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്‍, അധ്യാപകന്‍ സി.പി പ്രവീണ്‍, ജീവനക്കാരന്‍ വിപിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പ്രവീണിനെയും വിപിനെയും ഇനിയും പിടികൂടാനുണ്ട്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ കൃഷ്ണദാസിനെയും സഞ്ജിത് വിശ്വനാഥനെയും വിട്ടയച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here