മരിക്കാത്ത വിനോദ് ഖന്നയെ കൊന്ന് ബിജെപി; അനുശോചനമര്‍പ്പിച്ച് രണ്ട് മിനിറ്റ് മൗനമാചരണം; ഒടുവില്‍ ക്ഷമ പറച്ചില്‍

മുംബൈ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ വിനോദ് ഖന്ന മരിച്ചെന്ന് കരുതി അനുശോചനമര്‍പ്പിച്ച് ബിജെപി. ബിജെപി മേഘാലയ നേതൃത്വമാണ് വിനോദ് ഖന്നക്ക് അനുശോചനമര്‍പ്പിച്ച് രണ്ട് മിനുറ്റ് നേരം മൗനമാചരിച്ചത്.

സംഭവം വാര്‍ത്തയായതോടെ വിശദീകരണവുമായി ബിജെപി രംഗത്തെത്തി. ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനോദ് ഖന്ന മരിച്ചെന്ന വാര്‍ത്ത കണ്ടെന്നും തുടര്‍ന്നാണ് അനുശോചന പരിപാടി നടത്തിയതെന്നും ബിജെപി വിശദീകരിച്ചു. സംഭവം നടന്നതില്‍ ക്ഷമ ചോദിക്കുന്നെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.

അതേസമയം, വിനോദ് ഖന്നയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് എച്ച്എന്‍ റിലയന്‍സ് മെഡിക്കല്‍ സെന്റര്‍ അറിയിച്ചു. ഖന്നയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയോട് അദ്ദേഹം അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഖന്ന രോഗമുക്തനായെന്നും ഉടന്‍ തന്നെ ആശുപത്രിയില്‍ നിന്നു പോകാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും വിനോദ് ഖന്നയുടെ മകനും നടനുമായ രാഹുല്‍ ഖന്ന ഇന്നലെ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News