സാഹിത്യനിരൂപകന്‍ എം. അച്യുതന്‍ അന്തരിച്ചു; മരണം വാര്‍ദ്ധക്യസഹജ രോഗങ്ങളെ തുടര്‍ന്ന്; സംസ്‌കാരം നാളെ വീട്ടുവളപ്പില്‍

കൊച്ചി: പ്രശസ്ത സാഹിത്യനിരൂപകന്‍ എം. അച്യുതന്‍ അന്തരിച്ചു. ഇന്ന് ഉച്ചയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

1930 ജൂണ്‍ 15ന് തൃശൂര്‍ ജില്ലയിലെ വടമയില്‍ ജനിച്ചു. മലയാള ഭാഷയിലും സാഹിത്യത്തിലും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എ ബിരുദം നേടി. വിവിധ കോളേജുകളില്‍ ലക്ചറര്‍, പ്രൊഫസര്‍ തസ്തികകളില്‍ ജോലി ചെയ്തു. മഹാരാജാസ് കോളജില്‍ നിന്ന് പ്രൊഫസറായി വിരമിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം, മുഖ്യമന്ത്രിയുടെ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മഹാകവി ജി.ശങ്കരക്കുറിപ്പിന്റെ മരുമകനാണ്. ഭാര്യ: രാധ. മക്കള്‍: ഡോ. നന്ദിനി നായര്‍, നിര്‍മല പിള്ള, ബി.ഭദ്ര. പിതാവ് ആലക്കാട്ട് നാരായണമേനോന്‍. മാതാവ് പാറുക്കുട്ടി അമ്മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News