‘മൗഗ്ലി’ കുഞ്ഞിന് ഇനി പുതിയ പേര്

ഉള്‍വനത്തില്‍നിന്നും പൊലീസ് കണ്ടെടുത്ത ‘മൗഗ്ലി’ കുട്ടിക്ക് ഇനി പുതിയ പേര്. മൗഗ്ലി, വനദുര്‍ഗ്ഗ, പൂജ, ജംഗിള്‍ ഗേള്‍ എന്നീ പേരുകളില്‍ അറിയപ്പെട്ട കുഞ്ഞ് ഇനി മുതല്‍ ഇസ്സാസ്(ഋവമമ)െ എന്ന പേരില്‍ അറിയപ്പെടും. ‘കുഞ്ഞിന് ജാതി മത ഭേദമില്ലാത്ത ഒരു പേരാണ് ആവശ്യം അവള്‍ എല്ലാവരുടെയും കുഞ്ഞാണ്’- ഇസ്സാസ്സിനെ സംരക്ഷിക്കുന്ന നിര്‍വ്വാണ്‍ ഓര്‍ഗ്ഗനൈസേഷന്‍ പ്രസിഡണ്ട് സുരേഷ് ധാബോല പറയുന്നു.

കത്താര്‍നിയാഗട്ട് വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍ പെട്രോളിങ്ങിനിടെ ആയിരുന്നു പൊലീസ്, വനത്തില്‍ വളരുന്ന കുട്ടിയെ കണ്ടെത്തിയത്. സംസാരിക്കാന്‍ പോലും അറിയാത്ത കുഞ്ഞ് കുരങ്ങിനെപ്പോലെയുള്ള നടത്തവും ഭാവഹാവാദികളും പ്രകടിപ്പിച്ചിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ കുരങ്ങുകള്‍ക്കൊപ്പം കുട്ടിയും രക്ഷിക്കാന്‍ പോയവരെ ആക്രമിക്കുന്ന അവസ്ഥയിലായിരുന്നു.

മനുഷ്യസമ്പര്‍ക്കമില്ലാതെ ഇതുവരെ ജിവിച്ചതിനാല്‍ ആശയവിനിമയം സാധിക്കുന്നില്ലെന്നതാണ് കുട്ടി ഇപ്പോള്‍ നേരിടുന്ന പ്രധാനപ്രശ്‌നം. വൈദ്യപരിശോധനക്ക് ശേഷം ആവശ്യമെങ്കില്‍ പേപ്പട്ടി വിഷബാധക്കെതിരെയുള്ള കുത്തിവെപ്പും കുഞ്ഞിനെടുക്കും. കുട്ടി ഇതുവരെ മൃഗങ്ങള്‍ക്കൊപ്പം കഴിഞ്ഞതിനാലാണിത്. പ്രാഥമിക കൃത്യങ്ങളടക്കം മൃഗശൈലിയില്‍ നിര്‍വ്വഹിക്കുന്നതും പോളിത്തീന്‍ കവറുകളും ആശുപത്രി മാലിന്യങ്ങളില്‍നിന്നുള്ള ഭക്ഷണശേഖരണവും കഴിക്കുന്നതും തുടങ്ങി വനാന്തരങ്ങളിലെ ജീവിത രീതികളാണ് കുട്ടി ഇപ്പോഴും തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News