കൊലവിളിയുമായി വീണ്ടും ബിജെപി; ‘രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടും’; പ്രസ്താവന തീവ്ര ഹിന്ദുത്വവാദിയായ രാജാ സിംഗിന്റേത്

ഹൈദരാബാദ്: വീണ്ടും കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന് ഹൈദരാബാദിലെ ബിജെപി എംഎല്‍എയായ രാജാ സിംഗാണ് പറഞ്ഞത്.

‘അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചാല്‍ പ്രശ്‌നമുണ്ടാക്കുമെന്നാണ് ചിലയാളുകള്‍ പറയുന്നത്. ഇത്തരം വെല്ലുവിളികള്‍ ഉന്നയിക്കുന്നവരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അത്തരം രാജ്യദ്രോഹികളുടെ തലയറുക്കാന്‍ ഞങ്ങള്‍ വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്.’-രാജാ സിംഗ് പറയുന്നു. ഹൈദരാബാദിലെ ഒരു പൊതുപരിപാടിയിലാണ് എംഎല്‍എയുടെ കൊലവിളി പരാമര്‍ശം.

തീവ്ര ഹിന്ദുത്വവാദിയായ രാജ സിംഗ് ഹൈദരാബാദിലെ ഘോഷമാല്‍ എംഎല്‍എയാണ്. ഇയാളെ നിരവധി കേസുകളില്‍ മുന്‍പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഹമ്മദ് അഖ്‌ലാഖിനെ സംഘപരിവാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയപ്പോഴും ഇയാള്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു. പശു സംരക്ഷണത്തിന് വേണ്ടി അഖ്‌ലാഖിന്റെ മനസുള്ളവരെ കൊല്ലാന്‍ തങ്ങള്‍ തയ്യാറാണെന്നായിരുന്നു ഇയാള്‍ അന്ന് പറഞ്ഞത്.

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഉമാഭാരതിയും കഴിഞ്ഞദിവസം വിവാദ പ്രസ്താവന നടത്തിയിരുന്നു. രാമക്ഷേത്ര നിര്‍മാണം വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിന് വേണ്ടി ജയിലില്‍ പോവാന്‍ തയാറാണെന്നുമാണ് ഉമാഭാരതി പറഞ്ഞത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here