ഇന്ത്യയിലെ `ഏറ്റവും വലിയ’ സെൻസസ് മേയിൽ

രാജ്യത്ത് 5 വർഷത്തിലൊരിക്കൽ നടക്കുന്ന ആനകളുടെ കണക്കെടുപ്പ് മേയിൽ നടക്കും. 2012നു ശേഷം ആദ്യമായി നടക്കുന്ന സെൻസസിനു സമാന്തരമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മേയ് 16 മുതൽ 19 വരെ സെൻസസ് നടക്കും. പ്രൊജക്റ്റ് എലിഫെന്‍റിലെ ഉദ്യോഗസ്ഥർ ആനക്കൂട്ടത്തെ നേരിട്ടു കണ്ടും ആനപ്പിണ്ടങ്ങളുടെ എണ്ണമെടുത്തുമാണ് സെൻസസ് നടത്തുക.

2012 ൽ നടത്തിയ കണക്കെടുപ്പിൽ രാജ്യത്തെ വനങ്ങളിൽ 29,391നും 30,711നുമിടക്ക് ആനകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2007 നേക്കാൾ മൂവായിരം എണ്ണം ആനകളുടെ എണ്ണം കൂടിയതായും 2012 ലെ സെൻസസ് വ്യക്തമാക്കിയിരുന്നു. 5 വർഷത്തിനിടെ ആനകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിട്ടുണ്ടാകുമെന്നാണ് എലിഫെന്‍റ് ബ്യൂറോയുടെ വിലയിരുത്തൽ.

നാഷണൽ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ, ഫോറസ്റ്റ് ഡിവിഷനുകൾ എന്നിവിടങ്ങളിലാണ് സർവേ നടത്തുക. കാട്ടാനകൾ നാട്ടിലിറങ്ങുന്നതും മനുഷ്യരുമായുള്ള സംഘർഷം വർധിച്ചതുമടക്കമുള്ള വിഷയങ്ങൾ സെൻസസിന്‍റെ ഭാഗമായി പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News