ഏദന്‍ കടലിടുക്കില്‍ വീണ്ടും സൊമാലിയന്‍ കൊളളക്കാര്‍; ചരക്കുകപ്പല്‍ തട്ടിയെടുക്കാനുളള നീക്കം സൈന്യം പൊളിച്ചു

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച ചരക്കുകപ്പലിനെ ഇന്ത്യയുടെയും ചൈനയുടെയും നാവികസേനകള്‍ സംയുക്താക്രമണത്തിലൂടെ രക്ഷപ്പെടുത്തി. മലേഷ്യയിലെ കെലാംഗില്‍നിന്നും എദനിലേക്കു പോകുകയായിരുന്ന ഒഎസ് 35 എന്ന കപ്പല്‍ തട്ടിയെടുക്കാനായിരുന്നു കടല്‍കൊള്ളക്കാരുടെ ശ്രമം.

കടല്‍ക്കൊള്ളക്കാര്‍ എത്തിയതിനെ തുടര്‍ന്ന് കപ്പലിലെ ക്യാപ്റ്റനും ജീവനക്കാരും വിവരം നാവികസേനയെ അറിയിച്ചു. അപകട സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ കപ്പലുകളായ ഐഎന്‍എസ് മുംബൈയും ഐഎന്‍എസ് തര്‍കാഷും രക്ഷാ പ്രവര്‍ത്തനത്തിനെത്തി. ഇതിനു പിന്നാലെ സമീപത്തുണ്ടായിരുന്ന ചൈനീസ് കപ്പലും സഹായവുമായെത്തുകയായിരുന്നു.

ചൈനീസ് കപ്പലിലെ 18 സൈനികരാണ് കടല്‍ക്കൊള്ളക്കാരെ നേരിടാന്‍ കപ്പലില്‍ പ്രവേശിച്ചത്. ഇതേസമയം ഇന്ത്യന്‍ സൈന്യം വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിയന്ത്രിച്ചു. ഇന്ത്യന്‍ സേന ഹെലികോപ്റ്ററിലും സഹായമെത്തിച്ചു. ഇറ്റാലിയന്‍, പാക് കപ്പലുകളും സൈനികര്‍ക്ക് സഹായവുമായി സമീപത്ത് നിലയുറപ്പിച്ചിരുന്നു.

പെട്രോളിംഗ് ശക്തമാക്കിയതിനെ തുടര്‍ന്ന് ഏദന്‍ കടലിടുക്കില്‍ സൊമാലിയന്‍ കൊളളക്കാരുടെ ശല്യം കുറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ശനിയാഴ്ച കടല്‍ക്കൊളളക്കാര്‍ വീണ്ടും രംഗത്തെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News