കുടിവെള്ളമാണ്, പുണ്യം കിട്ടും; ഈ യുവകൂട്ടായ്മയോട് ഒരു പ്രദേശം ഒന്നടങ്കം പറയുന്നു

ഫേസ്ബുക്കിന്റെയും വാട്‌സ്അപ്പിന്റെയും ലോകത്ത് മാത്രം പുതുതലമുറ ഒതുങ്ങുന്നിടത്താണ് ഈ യുവാക്കള്‍ ശ്രദ്ധേയരാവുന്നത്. കൊടും വരള്‍ച്ച കൊണ്ട് വീര്‍പ്പ് മുട്ടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിച്ചാണ് ഇവര്‍ ഒരുനാടിന്റെ മുഴുവന്‍ സ്‌നേഹത്തിന് പാത്രമാകുന്നത്.

കോഴിക്കോട് കാക്കൂര്‍ കുട്ടമ്പൂരില്‍ നിന്നുമാണ് മനുഷ്യത്വം നിറഞ്ഞ ഈ കാഴ്ച. വേനലില്‍ ഒരു തുള്ളിപോലും കുടിവെള്ളം കിട്ടാതെ ദാഹിക്കുന്ന പ്രദേശങ്ങളിലാണ് ഇവര്‍ വെള്ളം എത്തിക്കുന്നത്. വെള്ളം സുലഭമായി ലഭിക്കുന്ന ഒരു പ്രദേശത്തെ കിണറില്‍ നിന്നും വെള്ളം ശേഖരിച്ച് വീടുകളില്‍ എത്തിക്കുകയാണ് ഇവര്‍. വെള്ളവുമായി എത്തുന്ന ലോറിയുടെ ഹോണ്‍ ശബ്ദത്തിനായി ഒരോ വീടും കാത്തിരിക്കും.

water-2

ലോറി കണ്ടാല്‍ ആശ്വാസം. കുട്ടികള്‍ക്ക് പുണ്യം കിട്ടുമെന്ന് നിറഞ്ഞ സന്തോഷത്തോടെ ഓരോ വീട്ടുകാരും പറയുന്നു. കാക്കൂര്‍ പഞ്ചായത്തിലെ 5,6 വാര്‍ഡില്‍ പെടുന്ന കായലാട്ട്, വെള്ളച്ചല്‍, പുതുക്കുടി മല, നാല്‍പ്പാടി മല എന്നീ പ്രദേശങ്ങളിലാണ് ഈ യുവാക്കള്‍ വെള്ളം എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരള്‍ച്ച ബാധിത ഇടങ്ങളില്‍ 54 ദിവസത്തോളം കുടിവെള്ളം എത്തിച്ച് കൊടുത്തിരുന്നു. ഈ വര്‍ഷവും അത് മാറ്റം ഇല്ലാതെ മുന്‍പോട്ട് കൊണ്ടുപോവാനാണ് ഇവരുടെ തീരുമാനം. സ്പാര്‍ട്ടന്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബിലെ അംഗങ്ങളായ 40 ഓളം പേരാണ് ഇത്തരം ഒരു ദൗത്യവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here