വിജയ് മല്യയുടെ വസതി ലേലം ചെയ്തു; വാങ്ങിയത് സച്ചിന്‍ ജോഷി

ബംഗളുരു: മദ്യരാജാവ് വിജയ് മല്യയുടെ ഗോവന്‍ വസതി ലോലത്തില്‍ പോയി. കണ്ടോളിം ബീച്ചിന്റെ തീരത്ത് സ്ഥിതിത ചെയ്യുന്ന കിംഗ്ഫിഷര്‍ വില്ല എന്ന ബംഗ്ലാവ് നടനും ബിസിനസുകാരനുമായ സച്ചിന്‍ ജോഷിയാണ് സ്വന്തമാക്കിയത്. 73 കോടി രൂപയ്ക്കാണ് സച്ചിന്‍ വില്ല സ്വന്തമാക്കിയത്.

85 കോടി രൂപയ്ക്കാണ് വില്ല ലേലത്തില്‍ വച്ചിരുന്നത്. എന്നാല്‍ ഇത്രയും അധികം തുകയ്ക്ക്, വില്ല സ്വന്തമാക്കാന്‍ ആരും താല്‍പര്യം കാണിച്ചിരുന്നില്ല. തുടര്‍ന്ന് അടിസ്ഥാന തുക 73 കോടി രൂപയായി താഴ്ത്തുകയായിരുന്നു. മൂന്നു തവണ വില്ല വില്‍ക്കുന്നതിനായി എസ്ബിഐ ശ്രമിച്ചിട്ടും അടിസ്ഥാന തുകയെ ചൊല്ലി ലേലം തടസപ്പെട്ടിരുന്നു. മൂന്ന് ഏക്കര്‍ ഭൂമിയിലാണ് കിംഗ്ഫിഷര്‍ വില്ല സ്ഥിതി ചെയ്യുന്നത്.

പൂനെ ആസ്ഥാനമായ ജെഎംജെ ഗ്രൂപ്പിന്റെ കീഴിലുള്ള വൈക്കിംഗ് വെഞ്ച്വേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മേധാവിയാണ് സച്ചിന്‍ ജോഷി. ആഫ്രീന്‍ എന്ന ചിത്രത്തിലൂടെയാണ് അദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റം.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനായി ബാങ്കിംഗ് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് മല്യ വാങ്ങിയ 9,000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ആസ്തികള്‍ കണ്ടുകെട്ടി ബാങ്കുകള്‍ ലേലം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here