മലപ്പുറം കളക്ടറേറ്റ് സ്‌ഫോടനക്കേസിൽ രണ്ടു പേർ അറസ്റ്റിൽ; എൻഐഎ പിടികൂടിയത് ബേസ് മൂവ്‌മെന്റ് തലവൻ അടക്കം രണ്ടുപേരെ; കൊല്ലം, ചിറ്റൂർ സ്‌ഫോടനങ്ങളുമായും പ്രതികൾക്ക് ബന്ധം

മധുര: മലപ്പുറം കളക്ടറേറ്റ് സ്‌ഫോടനക്കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബേസ്മൂവ്‌മെന്റ് തലവനായ എൻ.അബൂബക്കറും എ.അബ്ദുറഹ്മാനുമാണ് പിടിയിലായത്. എൻഐഎ ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മധുരയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. കൊല്ലം, ചിറ്റൂർ സ്‌ഫോടനങ്ങളുമായും പ്രതികൾക്കു ബന്ധമുണ്ടെന്നു എൻഐഎ അറിയിച്ചു.

2016 നവംബറിലാണ് മലപ്പുറം കളക്ടറേറ്റ് പരിസരത്ത് സ്‌ഫോടനം ഉണ്ടായത്. വെടിമരുന്ന് നിറച്ച പ്രഷർ കുക്കർ വഴി ടൈമർ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നു അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

സ്‌ഫോടനം നടന്ന സ്ഥലത്തു നിന്ന് ലഭിച്ച പെട്ടിയിലെ ലഘുലേഖകളിൽ നിന്നുമാണ് സ്‌ഫോടനം നടത്തിയത് ബേസ്മൂവ്‌മെന്റ് ആണെന്നു മനസ്സിലായത്. പെട്ടിയിലും ബേസ്മൂവ്‌മെന്റ് എന്നു രേഖപ്പെടുത്തിയിരുന്നു.

2016 ജൂൺ 15നാണ് കൊല്ലം കളക്ടറേറ്റ് പരിസരത്ത് സ്‌ഫോടനമുണ്ടായത്. നിർത്തിയിട്ടിരുന്ന ജീപ്പിലായിരുന്നു സ്‌ഫോടനം. ഇവിടെയും ബേസ്മൂവ്‌മെന്റ് എന്ന പേരിലുളള പെട്ടി അന്വേഷണസംഘത്തിനു ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News