പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിനു ഇന്നു ഒരാണ്ട്; എങ്ങുമെത്താതെ ജുഡീഷ്യൽ അന്വേഷണം; ക്രൈംബ്രാഞ്ചിനും കുറ്റപത്രം സമർപിക്കാനായില്ല

രാജ്യത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം നടന്നിട്ട് ഇന്നു ഒരു വർഷം തികയുന്നു. ദുരന്തത്തിൽ 110 പേർ മരിക്കുകയും 400 ഓളം പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ഒരു വർഷമായിട്ടും ജുഡീഷ്യൽ അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ക്രൈംബ്രാഞ്ചിനു കേസിലെ കുറ്റപത്രവും സമർപ്പിക്കാനായിട്ടില്ല.

മീനഭരണി നാളിലെ മത്സരക്കമ്പമാണ് ദുരന്തം വരുത്തിവച്ചത്. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച മത്സരക്കമ്പം പൊലീസിനെ നോക്കുകുത്തിയാക്കി ക്ഷേത്രം ഭാരവാഹികൾ നടത്തുകയായിരുന്നു. കമ്പം കത്തിക്കാനായി കൊണ്ടുപോയ തൊഴിലാളിയുടെ അശ്രദ്ധ കൂടിയായതോടെ ദുരന്തം ക്ഷണിച്ചു വരുത്തുകയായിരുന്നു.

നാട് ഒന്നടങ്കം രക്ഷാപ്രവർത്തനത്തിൽ അണിചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുറ്റിങ്ങലിലെത്തിയിരുന്നു. രാഹുൽ ഗാന്ധിയും പ്രമുഖ രാഷ്ട്രീയനേതാക്കളും പുറ്റിങ്ങലിലെ ദുരന്തഭൂമി സന്ദർശിച്ചു. ക്ഷേത്രം ഭാരവാഹികളും വെടിക്കെട്ട് കരാറുകാരുമടക്കം 37 പേർ കൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതികളായി. ഇരകൾക്കുള്ള നഷ്ടപരിഹാരവും പൂർണമായി വിതരണം ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News