ദിനകരനെ അയോഗ്യനായി പ്രഖ്യാപിക്കുമോ? നിർണായക വിധിക്കു കാതോർത്ത് തമിഴക രാഷ്ട്രീയം; അയോഗ്യനായാൽ ദിനകരനു പിന്നെ മത്സരിക്കാനാവില്ല

ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആർ.കെ നഗറിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി ടി.ടി.വി ദിനകരനെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനായി പ്രഖ്യാപിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് തമിഴക രാഷ്ട്രീയം. അമ്മയുടെ മണ്ഡലത്തിലൂടെ അമ്മയുടെ കസേരയിലേക്കെത്താനുള്ള ചിന്നമ്മയുടെ മരുമകന്റെ നീക്കമാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ ഇടപെടലിലൂടെ അസ്ഥിരപ്പെട്ടത്. വോട്ടർമാർക്ക് ഭരണകക്ഷി പണം നൽകിയെന്നു തെളിഞ്ഞതോടെ ആർ.കെ നഗറിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ റദ്ദാക്കിയിരുന്നു.

ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടും വരണാധികാരിയുടെ റിപ്പോർട്ടും പരിഗണിച്ചായിരുന്നു നടപടി. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് കോടികൾ വോട്ടർമാരിലേക്ക് ഒഴുകിയതായി കണ്ടെത്തിയത്. തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കറിന്റെ വസതിയിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നിരുന്നു. ഓരോ വോട്ടർക്കും 4000 രൂപ വീതം നൽകുന്നതിന് 89 കോടി രൂപ വിതരണം ചെയ്തതതിന്റെ വിശദാംശങ്ങളും രേഖകളും വിജയഭാസ്‌കറിന്റെ വസതിയിൽ നിന്ന് ആദായനികുതി വകുപ്പിന് ലഭിച്ചിരുന്നു.

ദിനകരനെ അയോഗ്യനാക്കണമെന്ന ആവശ്യം സജീവമാണ്. അത് കമ്മിഷന്റെ പരിഗണനയിലുമാണ്. കമ്മിഷൻ ഇക്കാര്യത്തിൽ നടപടി എടുത്താൽ ദിനകരന് ഇനി മത്സരിക്കാനാവില്ല. അമ്മയുടെ സിംഹാസനത്തിൽ അനന്തരവനെ ഇരുത്താനുള്ള ചിന്നമ്മയുടെ മോഹം തൽക്കാലത്തേക്കെങ്കിലും അസ്തമിക്കും. മണ്ണാർഗുഡി മാഫിയ പക്ഷേ, വെറുതേയിരിക്കില്ല. മറ്റൊരു കരുനീക്കത്തിനുള്ള അവസരം അതോടെ ഒരുങ്ങും.

തമിഴ്‌നാട് രാഷ്ട്രീയത്തിനു പുതിയ നാടകങ്ങൾക്കായി കാത്തുനിൽക്കാം. അമ്മയുടെ കസേരയിൽ ചിന്നമ്മ അതായിരുന്നു മണ്ണാർഗുഡി മാഫിയയുടെ മനോജ്ഞസ്വപ്നം. ശശികലയ്ക്കു കിട്ടിയ ശിക്ഷ എല്ലാം അട്ടിമറിച്ചു. അതായിരുന്നു മാഫിയയ്ക്കു കിട്ടിയ ആദ്യ തിരിച്ചടി. തുടർന്നാണ് ശശികലയുടെ സഹോദരിപുത്രൻ ദിനകരനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം. അതിന്റെ ആദ്യപടിയായിരുന്നു ആർ.കെ നഗറിലെ ദിനകറിന്റെ സ്ഥാനാർത്ഥിത്വം. അതാണ് ഇപ്പോൾ ഇങ്ങനെ കലാശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News