പ്രമേഹരോഗികളേ ഇതിലേ…; മാമ്പഴം കഴിക്കൂ പ്രമേഹത്തെ അകറ്റൂ

മിതമായ അളവിൽ മാമ്പഴം കഴിച്ചാൽ പ്രമേഹം കുറയ്ക്കാമെന്ന് പഠനങ്ങൾ. അമിതവണ്ണമുള്ളവർ ദിവസവും പത്തുഗ്രാം വീതം മാമ്പഴം കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന മാങ്കിഫെറിനും ബയോ ആക്ടീവ് കോംപൗണ്ട്‌സുമാണ് പ്രമേഹത്തെ തടയുന്നത്. ശരീരഭാരം വർധിക്കാതിരിക്കാനും മാമ്പഴം സഹായിക്കും. മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നുവെന്നും ഒക്ലഹോമ സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ, മാമ്പഴം പ്രമേഹ രോഗികൾ കണക്കില്ലാതെ കഴിക്കുന്നത് അത്ര നല്ലതല്ലെന്നു തന്നെയാണ് ആരോഗ്യ വിദഗ്ധരുടെ ഭൂരിപക്ഷ അഭിപ്രായം. പതിവായി മാമ്പഴം കൂടുതൽ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരും. മിതമായി മാമ്പഴം രുചിച്ചു കഴിച്ച് പ്രമേഹം കുറയ്ക്കാൻ താൽപര്യമുള്ളവർ ചികിത്സിക്കുന്ന ഡോക്ടറുടെ കൂടി നിർദേശാനുസരണം ഇതു പരീക്ഷിക്കുന്നതാകും നല്ലത്. എന്നാൽ പഴങ്ങളിൽ കേമനായ മാമ്പഴം മറ്റു പല രോഗങ്ങൾക്കു കൂടി ഉത്തമപ്രതിവിധിയാണ്.

അന്നജവും പ്രോട്ടീനും വിറ്റാമിനുകളും കാത്സ്യവും ഇരുമ്പും പൊട്ടാസ്യവുമെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ശരിയായ ദഹനത്തിനു മരുന്നാണ് മാമ്പഴം. ഹോർമോൺ ബാലൻസ് നിലനിർത്താനും ഇത് സഹായകരമാണ്. പ്രമേഹം വന്നതു മുതൽ മധുരം ഒഴിവാക്കി കഴിയുന്നവർക്ക് വലിയ ആശ്വാസമാണ് മധുരമൂറും മാമ്പഴം പ്രമേഹവും നിയന്ത്രിക്കുമെന്ന കണ്ടെത്തൽ. മിതമായ അളവിൽ മാമ്പഴം കഴിച്ചാൽ പ്രമേഹം കുറയ്ക്കാമെന്നു പഠനങ്ങൾ അമിതവണ്ണമുള്ളവർ ദിവസവും പത്തുഗ്രാം വീതം മാമ്പഴം കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News