വരുന്നു, ആര്‍ക്കും സാധ്യമാകുന്ന വിമാനയാത്ര; യാത്രാ നിരക്ക് അഞ്ചിലൊന്ന് വരെ കുറയും; ഇനി വൈദ്യുത ചെറുവിമാനങ്ങളുടെ യുഗം

വിമാന യാത്ര ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. യാത്രാ നിരക്കിലെ ഡിസ്‌കൗണ്ട് ഓഫറുകളും മുന്‍കൂട്ടിയുള്ള ബുക്കിങ്ങിന് കുറഞ്ഞ റേറ്റും വന്നതോടെ കേരളത്തില്‍ നിന്നുള്ള ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലെ വന്‍ വര്‍ധന ഈ ആഗ്രഹത്തിന്റെ സാക്ഷ്യപത്രമാണ്. ആഡംബരത്തിനൊപ്പം സമയലാഭവും വിമാനയാത്രയുടെ മെച്ചമാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിലെ മുന്ന് വിമനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം ഒന്നരക്കോടിയിലേറെയാണ്. കേരളത്തില്‍ ജോലിക്കെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ബജറ്റ് എയര്‍ലൈനുകളില്‍ യാത്ര ചെയ്തു തുടങ്ങിയെന്നതും ആരെയും അത്ഭുതപ്പെടുത്തും.

വിമാനയാത്രാ നിരക്കില്‍ നിലവിലുള്ളതിന്റെ അഞ്ചിലൊന്ന് കുറഞ്ഞാലോ? ബാറ്ററി വൈദ്യുതി ഉപയോഗിച്ച് പറക്കുന്ന ചെറുവിമാനങ്ങളാണ് 80 ശതമാനം കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയുമന്ന് തെളിയിച്ചത്. ഫ്രഞ്ച് ആല്‍പ്‌സില്‍ വേനല്‍ക്കാലത്താണ് ജര്‍മ്മനിയിലെ സ്റ്റുട്ട്ഗര്‍ട്ട് സര്‍വകലാശാല ‘ഇജീനിയസ്’ വിജയ പരീക്ഷണം നടത്തിയത്. രണ്ട് മിനിട്ടുനുള്ളില്‍ വിമാനം 20,000 അടി ഉയരത്തിലെത്തിച്ചു.

Electric-Flight-1

ഒപ്പം മണിക്കൂറില്‍ 142 കിലോ മീറ്റര്‍ വേഗതയില്‍ പറക്കുകയും ചെയ്തു രണ്ട് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഈ ചെറു വിമാനം. 300 മൈല്‍ നിര്‍ത്താതെ പറക്കാനും വിമാനത്തിനായി. 62 മൈല്‍ പറക്കാനായി വിമാനം ഉപയോഗിച്ചത് 25 കിലോവാട്ട് വൈദ്യുതി മാത്രം. ഈ ചരിത്ര യാത്രയ്ക്ക് വേണ്ടി വന്നത് മൂന്ന് ഡോളറാണെന്ന് പരീക്ഷണ പദ്ധതിയുടെ വഴികാട്ടിയായ ക്ലോസ് ഒഹ്ലാന്‍ പറയുന്നു.

വരാനിരിക്കുന്ന നല്ലനാളയെക്കുറിച്ചുള്ള മനോഹര ചിത്രമാണ് ഈ പരീക്ഷണ വിജയം നല്‍കുന്നത്. വിമാനയാത്രാക്കൂലിയില്‍ 80 ശതമാനത്തോളം കുറവ്, സമയലാഭം, ചെറുനഗരങ്ങള്‍ തമ്മിലുള്ള കണക്ടിവിറ്റി, ഒപ്പം അന്തരീക്ഷ മലിനീകരണത്തിലും ആഗോള താപനത്തിലുമുള്ള വന്‍ കുറവ്. പക്ഷേ ഈ ലക്ഷ്യത്തിലേക്കെത്താന്‍ കുറച്ച് കാത്തിരിക്കേണ്ടി വരും.

20 വര്‍ഷത്തിനുള്ളില്‍ നൂറുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വൈദ്യുതി വിമാനമെത്തുമെന്ന് ക്ലോസ് ഒഹ്ലാന്‍ പറയുന്നു. 2025ഓടെ 50 പേരുമായി 800മൈല്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന വിമാനം നിര്‍മിക്കുകയാണ് ലക്ഷ്യം. വൈദ്യുതി വിമാനം യാത്ര നിരക്കിലെ കുറവും സമയലാഭവും മാത്രമല്ല ലോകത്തിന് നല്‍കുക. പരിസ്ഥിതി സംരക്ഷണത്തിനും വൈദ്യുതി വിമാനം മികച്ച മാതൃകയാകും.

ലോകമെമ്പാടുമുള്ള വിമാനങ്ങള്‍ 500 മില്യന്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് ഇപ്പോള്‍ വര്‍ഷം തോറും പുറംന്തള്ളുന്നത്. ആഗോളതാപനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നും ഈ മലിനീകരണം തന്നെ. വൈദ്യുതി വിമാനം എത്തുന്നതോടെ വിമാനങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം 80 ശതമാനം കുറയുമെന്നും സ്റ്റുട്ട്ഗര്‍ട്ട് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

ആര്‍ക്കും വിമാനയാത്ര സാധ്യമാക്കുന്ന ആ നാളുകളെ നമുക്ക് കാത്തിരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News