ക്രൈസ്തവ രഹിത സമൂഹം നിര്‍മ്മിക്കാന്‍ ആര്‍എസ്എസ്; ജാര്‍ഖണ്ഡില്‍ ഘര്‍വാപസി നടത്തിയെന്ന് അവകാശവാദം; നടപടി മതപരിവര്‍ത്തനമല്ലെന്നും ആര്‍എസ്എസ്

തിരുവനന്തപുരം : ജാര്‍ഖണ്ഡില്‍ 53 കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നതായി ആര്‍എസ്എസ്. രാജ്യത്ത് ക്രൈസ്തവ രഹിത സമൂഹം നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് ആര്‍എസ്എസ് നീക്കം. കഴിഞ്ഞ ഒരു മാസത്തിനിടെ ജാര്‍ഖണ്ഡില്‍ 53 കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നുവെന്നാണ് അവകാശവാദം.

ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ക്കി മേഖലയിലെ ആദിവാസി വിഭാഗത്തില്‍പ്പെടുന്നവരെയാണ് ഹിന്ദുമതത്തിലേക്ക് തിരികെക്കൊണ്ടുവന്നതെന്ന് ആര്‍എസ്എസ് പ്രാദേശിക നേതാവ് ലക്ഷ്മണ്‍ സിങ്ങ് മുണ്ട പറഞ്ഞു. സിന്ധ്രി പഞ്ചായത്തിലുള്ളവരാണ് കുടുംബങ്ങളില്‍ ഭൂരിപക്ഷവും.

ഈ പ്രദേശം ക്രൈസ്തവ മിഷണറിമാര്‍ കൈയടക്കി വെച്ചിരിക്കുകയായിരുന്നുവെന്ന് ലക്ഷ്മണ്‍ സിങ്ങ് ആരോപിച്ചു. വരും ദിവസങ്ങളിലും ‘ഖര്‍ വാപ്പസി’ തുടരും. നടപടിയെ മതപരിവര്‍ത്തനമെന്ന് വിളിക്കാനാകില്ല. ഇത് തങ്ങളുടെ സഹോദരങ്ങളെ സ്വധര്‍മത്തിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നുവെന്ന് ലക്ഷ്മണ്‍ സിങ്ങ് മുണ്ട പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here