ബാഹുബലി.., നാലുവർഷത്തെ അർപ്പണ ബോധത്തിന്റെയും ഫലം; ബാഹുബലി സിനിമയെ കുറിച്ച് അറിയേണ്ടതെല്ലാം

ബാഹുബലി എന്ന ചിത്രത്തിനായി നാലു വർഷമാണ് സംവിധായകനും അണിയറ പ്രവർത്തകരും ചെലവഴിച്ചത്. ഈ നാലു വർഷങ്ങൾ കൊണ്ട് രണ്ടു ഭാഗങ്ങളായി ബാഹുബലി പൂർത്തിയാക്കി. ആദ്യഭാഗം 2015 ജൂലൈ പത്തിന് തീയറ്ററുകളിലെത്തി. എന്നാൽ ബാഹുബലിക്കായി ഏറ്റവും കൂടുതൽ കാലം ചിലവഴിച്ച താരം ചിത്രത്തിലെ നായകനായ പ്രഭാസ് തന്നെയാണ്. ഈ നാലു കൊല്ലത്തിനിടെ പ്രഭാസ് മറ്റൊരു ചിത്രത്തിലും അഭിനയിച്ചിരുന്നില്ല.

മറ്റുള്ളവർ ഇതിനിടെ വേറെ സിനിമകളിലും അഭിനയിച്ചിരുന്നു. ബാഹുബലിക്കായി നാലല്ല ഏഴു വർഷം വരെ നൽകാനും താൻ തയ്യാറായിരുന്നെന്നു പ്രഭാസ് പറഞ്ഞു. മറ്റൊരു ചിത്രങ്ങളിലും ഈ നാലു കൊല്ലം പ്രഭാസ് അഭിനയിച്ചിട്ടില്ല. ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെയായിരുന്നു പ്രഭാസ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയിൽ പ്രഭാസിനു മുന്നിലുണ്ടായിരുന്ന വെല്ലുവിളി അമിതമായി വളർന്ന തലമുടിയായിരുന്നു. പലപ്പോഴും നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാരുന്നു മുടി. തന്റെ ചിത്രീകരണം അവസാനിച്ച് ആദ്യം ചെയ്തത് മുടി മുറിക്കുകയായിരുന്നെന്ന് പ്രഭാസ് പറയുന്നു.

നാലു വർഷത്തിനിടെ രണ്ടു വർഷത്തിനു മുമ്പ് ബാഹുബലിയുടെ ഒന്നാംഭാഗം മാത്രമാണ് പ്രഭാസ് ചിത്രമായി തീയറ്ററിലെത്തിയത്. ബാഹുബലി രണ്ടാംഭാഗം ഈമാസം ഒടുവിലും തീയറ്ററിലെത്തും. ഇതിനിടെ തന്റെ ചിത്രങ്ങൾക്കായി കാത്തിരുന്ന ആരാധകർക്കു നന്ദി പറയാനും ഓഡിയോ റിലീസ് ചടങ്ങിൽ പ്രഭാസ് മറന്നില്ല. 2013-ൽ പുറത്തിറങ്ങിയ മിർച്ചിയായിരുന്നു പ്രഭാസ് നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇതിനിടെ 2014ൽ ആക്ഷൻ ജാക്‌സൻ എന്ന ഹിന്ദി ചിത്രത്തിൽ പ്രഭാസായി തന്നെ അതിഥി വേഷത്തിൽ പ്രഭാസ് എത്തി.

അവിടുന്നിങ്ങോട്ട് ബാഹുബലിക്കൊപ്പമായിരുന്നു പ്രഭാസ്. ഒരു കഥാപാത്രത്തിനായി മൂന്നു വർഷത്തിലധികം ചെലവഴിക്കാൻ തയ്യാറുള്ള കഥാപാത്രത്തെ കാണിച്ചു തരൂ എന്നതായിരുന്നു രാജമൗലിയുടെ ആവശ്യം. പ്രഭാസ് നൽകിയത് മൂന്നല്ല നാലു വർഷം. പ്രഭാസിനെ പോലെ ഇത്രയും അർപ്പണബോധമുള്ള നടനെ വേറെ കണ്ടിട്ടില്ലെന്നും രാജമൗലി പറഞ്ഞു. ഈശ്വർ എന്ന ചിത്രത്തിലൂടെ 2002-ൽ അഭിനയരംഗത്തെത്തിയ പ്രഭാസ് 2005 ലാണ് ഒരു രാജമൗലി ചിത്രത്തിൽ അഭിനയിക്കുന്നത്. ഛത്രപതി ശിവജി എന്ന ചിത്രം വൻ ഹിറ്റായിരുന്നു. അവിടം മുതലാണ് ഇരുവരുടേയും സൗഹൃദം ആരംഭിക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News