കോട്ടയം: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീത്വം ഉപേക്ഷിച്ച് പുരുഷനായ ഒരാൾ വധുവിനെ തേടുന്നു. വധു സ്ത്രീയായി മാറിയ പുരുഷനാകാം. ശാരീരികവെല്ലുവിളികൾ നേരിടുന്ന സ്ത്രീയുമാകാം. കോട്ടയം സ്വദേശി ആരവ് അപ്പുക്കുട്ടൻ ആണ് വിവാഹജീവിതം കൊതിച്ച് വധുവിനെ തേടുന്നത്.
വരന് വയസ്സ് 46. പെണ്ണായി ജനിച്ചു. ആണാകാൻ കൊതിച്ചു. ശസ്ത്രക്രിയയിലൂടെ ആണായി. പേര് ആരവ് അപ്പുക്കുട്ടൻ. ‘പൂർവാശ്രമ’ത്തിലെ പേര് ബിന്ദു. നാട് കോട്ടയം.
തികച്ചും അവിശ്വസനീയമായ കഥയാണ് ആരവ് പറയുന്നത്. പെണ്ണായിരിക്കാൻ ഒട്ടും താൽപര്യമില്ലാതെയാണ് വളർന്നത്. വിലക്കപ്പെട്ട ആ താൽപര്യവുമായി ജീവിക്കുന്നതിന്റെ മുഴുവൻ പ്രശ്‌നങ്ങളും നേരിടേണ്ടിവന്നു. വിദേശത്തടക്കം ജോലി ചെയ്ത് പണമുണ്ടാക്കിയാണ് ലിംഗമാറ്റം സാധിച്ചത്. അതും ചെലവേറിയ ആധുനിക ശസ്ത്രക്രിയയിലൂടെ. ഇന്നു ബിന്ദുവില്ല. ഉള്ളത് ആരവ് അപ്പുക്കുട്ടനാണ്. ആരവ് ആണാണ്. തികഞ്ഞ ഒരാണ്.
മാധ്യമം ആഴ്ചപ്പതിപ്പിനു അനുവദിച്ച അഭിമുഖത്തിലാണ് ആരവ് ജീവിതകഥ വെളിപ്പെടുത്തി പുതിയ ആഗ്രഹം മുന്നോട്ടുവയ്ക്കുന്നത്. ആരവിന്റെ കഥ വിശ്വസിക്കാൻ ആ ചെറുപ്പക്കാരൻ കാണിക്കുന്ന ഫോട്ടോകൾ തന്നെ കാണണം. ബിന്ദുവായിരിക്കെ ശാലീനയായ പെൺകുട്ടി. ആരവായപ്പോൾ കരുത്തനായ യുവാവ്. പെൺജീവിതത്തിൽ സുന്ദരി. ആൺജന്മത്തിൽ സുന്ദരൻ.
ആരവ് തീരുമാനിച്ചിരിക്കുന്നു. ഇനി ഒരു കല്യാണം കഴിക്കണം. ആണായിത്തന്നെ ജീവിക്കണം. ഭാര്യ വേണം. കുട്ടികൾ വേണം. ആരുണ്ട് ആ വിളികേൾക്കാൻ?
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here