ഞായറാഴ്ചകളിൽ ഇനിമുതൽ പെട്രോളിനും അവധി; ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടാൻ തീരുമാനം

ദില്ലി: ഇനി മുതൽ ഞായറാഴ്ചകളിൽ പൊട്രോളിനും അവധിയായിരിക്കും. ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടാൻ പമ്പുടമകളുടെ തീരുമാനം. ഇന്ധന ഉപഭോഗം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നു പമ്പുടമകളുടെ സംഘടനയായ കൺസോർഷ്യം ഒഫ് പെട്രോളിയം ഡിലേഴ്‌സ് വ്യക്തമാക്കി.

മേയ് 14 മുതൽ പുതിയ തീരുമാനം നടപ്പിലാകും. ആംബുലൻസ് പോലുള്ള അവശ്യ സർവീസുകൾക്കു മാത്രമേ ഞായറാഴ്ചകളിൽ ഇന്ധനം വിതരണം ചെയ്യുകയുള്ളൂ. ഇന്ധന ഉപഭോഗം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ ക്യാമ്പയിന് പിന്തുണ നൽകുവാനാണ് ഈ തീരുമാനം എടുത്തതെന്നും പമ്പുടമകൾ വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര വിപണി വിലയ്ക്ക് അനുസൃതമായി എല്ലാ ദിവസവും വില പരിഷ്‌കരിക്കുന്ന തീരുമാനവും ഉടൻ നടപ്പിലാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News