മദ്യം നിരോധിച്ച ലക്ഷദ്വീപിലേക്ക് അനധികൃത മദ്യക്കടത്ത് വ്യാപകം; പിടിച്ചെടുക്കുന്ന മദ്യം പൊലീസ് കടലിൽ ഒഴുക്കുന്നു; വിവരം അറിയിച്ച നാട്ടുകാർക്കെതിരെ കേസ്

കൊച്ചി: മദ്യം നിരോധിച്ച ലക്ഷദ്വീപിലേക്ക് അനധികൃത മദ്യക്കടത്ത് വർധിക്കുന്നു. ഉന്നതരുടെ ഒത്താശയോടെയാണ് മദ്യക്കടത്തെന്നാണ് ആരോപണം. പിടിച്ചെടുത്ത മദ്യം കോടതിയിൽ ഹാജരാക്കാതെ പൊലീസ് കടലിലൊഴുക്കി. മദ്യക്കടത്ത് വിവരം അറിയിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു.

കൊച്ചി ,ബേപ്പൂർ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നാണ് യാത്രാകപ്പലുകളിൽ ലക്ഷദ്വീപിലേക്കു മദ്യം എത്തുന്നത്. ഉന്നതരുടെ താൽപര്യത്തോടെയും സ്വാധീനമുപയോഗിച്ചുമാണ് മദ്യനിരോധന മേഖലയായ ലക്ഷദ്വീപിലേക്ക് സുലഭമായി മദ്യം എത്തുന്നത്. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന മദ്യം വൻ വിലയ്ക്ക് ലക്ഷദ്വീപിൽ വിൽക്കുന്നുവെന്നാണ് ആരോപണം.

അനധികൃത മദ്യക്കടത്ത് സംബന്ധിച്ച് പലപ്പോഴും നാട്ടുകാരാണ് പൊലീസിനെ വിവരമറിയിക്കാറുള്ളത്. ഇത്തരത്തിൽ പിടികൂടുന്ന മദ്യം പൊലീസ് കോടതിയിൽ ഹാജരാക്കാതെ കടലിലൊഴുക്കുകയാണ്. കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ ഒഴിവാക്കാനാണ് പൊലീസിന്റെ ഈ നടപടിയെന്നാണ് ആരോപണം.

അതേസമയം പൊലീസ് നിർദേശിച്ചതനുസരിച്ച് നാട്ടുകാരിൽ ചിലർ പൊലീസിന്റെ സാന്നിധ്യത്തിൽ മദ്യം നശിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ഇവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തുവെന്നും നാട്ടുകാർ പറഞ്ഞു. അനധികൃത മദ്യക്കടത്ത് സംബന്ധിച്ച് വിവരം നൽകുന്നവർക്കെതിരെ പൊലീസ് ഇത്തരത്തിൽ കേസെടുത്ത് വേട്ടയാടുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News