എന്താണ് സാത്താനിസം? കറുത്ത കുർബാനയുടെ നാൾവഴികളിലൂടെ; അരുണും നിലിയ വേണുഗോപാലും ചേർന്നു തയ്യാറാക്കുന്ന അന്വേഷണപരമ്പര ആരംഭിക്കുന്നു; ലൂസിഫേഴ്‌സ് ലാംപ്

ദൈവമുണ്ടെന്നു നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ സാത്തൻ ഉണ്ടെന്നും വിശ്വസിച്ചേ മതിയാകൂ…! ഒരു സിനിമാ കഥാപാത്രം പറഞ്ഞതിനപ്പുറം ഇങ്ങനെ വിശ്വസിക്കുന്ന നിരവധിപേർ നമുക്ക് ചുറ്റിനുമുള്ളതുകൊണ്ടാണ് സാത്താൻ സേവയുടെ പേരിൽ തിരുവനന്തപുരത്ത് ഒരു കുടുംബത്തെ ഒന്നാകെ മകൻ അരിഞ്ഞു നുറുക്കിയത്.

എന്താണ് സാത്താൻ സേവ?

സാത്താനെ ദൈവമായി കണ്ട് ആരാധിക്കുന്നു എന്നതാണ് ലളിതമായി പറഞ്ഞാൽ സാത്താനിസം. എന്നാൽ അത്ര ലളിതമല്ല അവരുടെ വഴികൾ, ആരാധാനാക്രമങ്ങൾ, ജീവിത രീതികൾ. ആട്ടിൻരോമം മുതൽ ആർത്തവരക്തം വരെ, തിരുവോസ്തി മുതൽ ജപമാലവരെ. അവർക്ക് അവരുടേതായ ഉപയോഗക്രമങ്ങളുണ്ട്. വിശുദ്ധകുർബാന ഉണ്ടെങ്കിൽ അവർക്ക് കറുത്ത കുർബാനയുണ്ട്. ‘ക്രോസ് ഓഫ് നീറോ’ അഥവാ ‘നീറോയുടെ കുരിശ്’ എന്ന പ്രത്യേക കുരിശുണ്ട്.

3e11f618258ae38fd45f00c75add55bf

സാത്താൻ സേവയിൽ പിശാചിനെ പ്രീതിപ്പെടുത്താൻ തലകീഴായ ഈ കുരിശുണ്ട് അവർക്ക് അനിവാര്യമാണ്. ജപമാല മുറിച്ച് കഷണങ്ങളാക്കി പ്രത്യേക രീതിയൽ അണിയുന്നു. ജപമാലയിൽ നീറോ ക്രോസ് തലകീഴായി ഘടിപ്പിക്കുന്നു. വിരലുകൾ ഉള്ളിലേക്ക് മടക്കി പ്രത്യേക രീതിയിലുള്ള ഹസ്തദാനം. 13ഉം 666ഉം എക്കാലവും അവരുടെ ‘ഭാഗ്യ’നമ്പർ.

പിശാചുക്കളെ പൂജിക്കുന്ന ഒരു ജനതയിൽ നിന്ന് നിങ്ങൾ നന്മ പ്രതീക്ഷിക്കുരുത് എന്ന് പോപ്പ് മുതൽ ഇങ്ങിവിടെ മതമേലധ്യക്ഷന്മാർ വരെ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നത് സാത്താൻ സേവകർ അത്രമേൽ അപകടകാരികളായതിനാലാണ്. ചാത്തനേയും മറുതയേയും ആരാധിക്കുന്ന അഥർവ്വവേദത്തിലെ ആയിരം സൂക്തങ്ങൾ ഉരുവിട്ട് ശത്രുസംഹാര പൂജനടത്തുന്ന ആചാരക്രമത്തിന്റെ മറ്റൊരു മുഖമാണ് സാത്താൻ സേവ.

28311e675841183fbd560132d250c010

എഡി 1500കളുടെ തുടക്കത്തിൽ കൃത്യമായി പറഞ്ഞാൽ ഫ്രാൻസിൽ നിന്നാണ് കറുത്ത കുർബാന എന്ന സാത്താൻ സേവയുടെ തുടക്കം. 17-18 നൂറ്റാണ്ടുകളിൽ യൂറോപ്യൻ നവോത്ഥാന കാലത്ത് സാത്താനെ വീരപുരഷനായി ചിത്രീകരിക്കുന്ന നാടകങ്ങൾക്കും കലാസൃഷ്ടികൾക്കും പ്രചാരം ലഭിച്ചിരുന്നു. സാക്ഷാൽ ലിയണാഡോ ഡാവൻഞ്ചി തന്നെ ഇതിന്റെ ആദ്യ സൂചനകൾ നൽകിയിരുന്നു.

l_625750d8061d182b6544cc61264919b2

‘ദ ഡാവിഞ്ചി കോഡ്’ ‘എയ്ഞ്ചൽസ് ആൻഡ് ഡിമോൺസ്’ തുടങ്ങിയ സിനിമകളിൽ കറുത്ത കുർബാനയുെട ചലച്ചിത്രാവിഷ്‌കാരം കാണാം. ക്രിസ്തവിന് വർഷങ്ങൾക്കു മുമ്പ് ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, അയർലണ്ട്, വടക്കൻ ഫ്രാൻസ് എന്നിവിടങ്ങളിൽ അപരിഷ്‌കൃതരായ സെർട്ടിക്ക് ജനത പുതുവത്സരത്തലേന്ന് മരിച്ചവരുടെ ആത്മാവിനെ തങ്ങളുടെ വീടുകളിലേക്ക് ആനയിക്കുന്ന ചടങ്ങുണ്ട്, മരണത്തിൻറെ ദേവനായ സാഹയിനെ പ്രതീപ്പെടുത്താൻ.

71-+DHccxyL._AC_UL320_SR216,320_

1600-ൽ എറ്റീൻ ഗിബേർഗ് എന്ന വൈദികൻ ഫ്രൻസിലെ രാജാവായിരുന്ന ലൂയിസ് 14-ാമനു വേണ്ടി കറുത്ത കുർബാന അർപ്പിച്ചതിന് ചരിത്രരേഖയുണ്ട്. രാജാവിന്റെ ഭാര്യയെ നഗ്നയാക്കി ബലിപീഠത്തിൽ കിടത്തി അവരുടെ വയറ്റിൽ കാസയും കറുത്ത മെഴുകുതിരിയും കത്തിച്ചു വച്ച് നടത്തിയ ആ കുർബാനയെ അനുകരിച്ചുകൊണ്ടായിരുന്നു ചരിത്രത്തിൽ പിന്നീടിങ്ങോട്ടുണ്ടായ എല്ലാ കറുത്ത കുർബാനയും.

iamstatic_leonardo

തുടരും…..!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here