കൊച്ചി : ജിഷ്ണു കേസില്‍ പ്രതികളാക്കപ്പെട്ട എല്ലാവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാലും അഞ്ചും പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതോടെ കേസില്‍ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. നാലാം പ്രതി പ്രവീണും അഞ്ചാം പ്രതി ഡിപിനും ഒളിവിലാണ്.
പ്രതികളെ ജയിലില്‍ അടയ്‌ക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രിന്‍സിപ്പലിന്റെയും ജിഷ്ണുവിന്റെ സഹപാഠിയുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് പ്രൊസിക്യൂഷന്‍ ഹാജരാക്കി. കോളജ് അധികൃതരുടെ പീഡനത്തെക്കുറിച്ച് കുറിപ്പില്‍ ഒന്നും പറയുന്നില്ലെന്ന് കോടതി പറഞ്ഞു.
കൈയ്യടി നേടാനല്ല, നീതിയുക്തമായ നടപടികളാണ് വേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവേകത്തോടെ പെരുമാറണമെന്നും കോടതി നിരീക്ഷിച്ചു. ഇടക്കാല ജാമ്യം നേടിയ ശക്തിവേലിന്റെ ജാമ്യം ഹൈക്കോടതി സ്ഥിരപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here