എഡ്ഗാര്‍ഡോ ബൗസയെ അര്‍ജന്റീന പുറത്താക്കി; കളം വിടണമെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍; പരിശീലക സ്ഥാനത്തേക്ക് മൂന്ന് പേര്‍ പരിഗണനയില്‍

ബ്യൂണസ് അയേഴ്‌സ് : അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസയെ പുറത്താക്കി. അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശനം തുലാസിലായിരിക്കെയാണ് ബൗസയോട് കളം വിടാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ബൗസയെ പുറത്താക്കിയത് അസോസിയേഷന്‍ അധ്യക്ഷന്‍ ക്ലോഡിയോ ചിക്വി സ്ഥിരീകരിച്ചു.

ലോകകപ്പ് യോഗ്യതാ ഫുട്‌ബോളില്‍ പതിനാല് മത്സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രമാണ് ടീം ജയിച്ചത്. കഴിഞ്ഞ കോപ്പ അമേരിക്കന്‍ ടൂര്‍ണമെന്റിനുശേഷമാണ് ബൗസ ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. എന്നാല്‍ ടീമിന് കാര്യമായി നേട്ടമുണ്ടാക്കാന്‍ കോച്ചിനായില്ല.

സെവിയ്യയുടെ മാനേജര്‍ യോര്‍ഗെ സാംപവോലി, അത്‌ലറ്റിക്കോയുടെ പരിശീലകന്‍ ഡീഗോ സിമിയോണി, റിവര്‍ പ്ലേറ്റ് മാനേജര്‍ മാഴ്‌സെലൊ ഗല്ലാര്‍ഡോ എന്നിവരെയാണ് പകരക്കാരായി പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News