മുംബൈ : ഉപയോക്താക്കള്‍ക്ക് പുതിയ ഓഫറുമായി റിലൈന്‍സ് ജിയോ എത്തി. സമ്മര്‍ സര്‍പ്രൈസസ് ഓഫര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു നേരത്തെ ഓഫര്‍ പിന്‍വലിച്ചത്.
ധന്‍ ധനാ ധന്‍ എന്ന പേരിലാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചത്. പുതിയ ഓഫറില്‍ 309 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ മൂന്നു മാസം സൗജന്യ സേവനം ലഭിക്കും. പ്രതിദിനം 1 ജിബി ഡാറ്റയും സൗജന്യ കോളും 100 എസ്എംഎസുമാണ് ഓഫര്‍. പ്രൈം മെംബര്‍ഷിപ്പ് നേടിയ ഉപയോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമാകും.
ഇതിനോടൊപ്പം 509 രൂപയുടെ മറ്റൊരു പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനില്‍ പ്രതിദിനം 2 ജിബി ഡേറ്റയും ലഭിക്കും. ട്രായിയുടെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ തന്നെയാണ് ധര്‍ ധനാ ധന്‍ ഓഫറിലൂടെയും ഫലത്തില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഏപ്രില്‍ 15 മുതല്‍ പുതിയ ഓഫര്‍ ഉപയോക്താക്കളിലെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here