ഗാന്ധിനഗര്‍ : പശുക്കളുടെ വിസര്‍ജ്ജ്യത്തില്‍ നിന്ന് വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. ചാണകം, ഗോമൂത്രം എന്നിവയില്‍ നിന്ന് മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവ പശുക്കളില്‍നിന്ന് വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ച് വില്‍പന നടത്തുകയാണ് ലക്ഷ്യം.
ഈ ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യാനും പുതിയ വിപണ തന്ത്രങ്ങളിലൂടെ വില്‍പന നടത്താനും പദ്ധതി തയ്യാറാക്കും. ഇതിനായി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായാണ് പദ്ധതി .
പശു ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ വിപണന സാധ്യതയാണുള്ളതെന്ന് ‘ഗോ സേവാ ആയോഗി’ന്റെ ചെയര്‍മാന്‍ ഡോ. വല്ലഭ് കത്തിരിയ പറഞ്ഞു. ഇതുവരെ പശുക്കളില്‍നിന്നുള്ള ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള ശ്രമം ഉണ്ടായിട്ടില്ല.പദ്ധതിക്കായി ഗുജറാത്ത് സര്‍ക്കാര്‍ പ്രത്യേക തുക നീക്കിവയ്ക്കും.
‘ഗോ സന്ദ് സമ്മേളന്‍’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും ‘ഗോ രക്ഷാ ജന്‍ ജാഗ്രതി യാത്ര’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പദയാത്രകള്‍ നടത്താനും ബിജെപി ലക്ഷ്യമിടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here