മംഗളം കേസില്‍ മാധ്യമ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്നു വിധി പറയും; സംഭാഷണ ടേപ്പ് ഹാജരാക്കിയില്ല; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് പ്രൊസിക്യൂഷന്‍

കൊച്ചി : മംഗളം കേസില്‍ മാധ്യമ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും.  മാധ്യമ പ്രവര്‍ത്തകയുടെ സംഭാഷണം അടങ്ങിയ ടേപ്പ് പ്രതിഭാഗം ഹൈക്കോടതിയില്‍ ഹാജരാക്കിയില്ല. ടേപ്പ് ഹാജരാക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ ലാപ്‌ടോപ്പും പെന്‍ഡ്രൈവും മോഷണം പോയെന്ന് പ്രതിഭാഗം ആവര്‍ത്തിച്ചു.

സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണ് മംഗളത്തിന്റേതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. റേറ്റിംഗ് കൂട്ടുകയായിരുന്നു ചാനലിന്റെ ലക്ഷ്യം. പത്താം പ്രതിയായ മാധ്യമ പ്രവര്‍ത്തകയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ചാനല്‍ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News