ഓപ്പറേഷൻ തീയറ്ററിലെ വെറും തറയിൽ തളർന്നുറങ്ങുന്ന ഡോക്ടർ; 28 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിൽ തളർന്നുറങ്ങുന്ന ഡോക്ടറുടെ ചിത്രം വൈറൽ

ബീജിംഗ്: 28 മണിക്കൂർ നീണ്ട ശസ്ത്രക്രിയകൾക്കൊടുവിൽ ഒന്നു തളർന്നു മയങ്ങിപ്പോയി. ഓപ്പറേഷൻ തീയറ്ററിലെ തറയിൽ കിടന്നുറങ്ങുന്ന ഡോക്ടറുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഓപ്പറേഷൻ തീയറ്ററിലെ തറയിൽ ഒരു വിരിപ്പ് മാത്രം ഇട്ട് ശസ്ത്രക്രിയാ വസ്ത്രങ്ങൾ പോലും മാറ്റാതെ കിടന്നുറങ്ങുന്ന ചൈനയിൽ നിന്നുള്ള ഡോക്ടറുടെ ചിത്രമാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്.

അൻഹുയി പ്രവിശ്യയിലെ ഡിങ്ക്യാൻ കൗൺടി ആശുപത്രിയിലെ സർജനായ ഡോക്ടർ ലുവോ ഹെങ് ആണ് ക്ഷീണം കാരണം ഇങ്ങനെ ഉറങ്ങിപ്പോയത്. തുടർച്ചയായി അഞ്ചു ശസ്ത്രക്രിയകൾ, രണ്ടെണ്ണം രാത്രിയിൽ ഉറക്കം പോലും ഉപേക്ഷിച്ച്. ആ ക്ഷീണം പോലും മറന്ന് പിറ്റേന്ന് തുടർച്ചയായി മൂന്ന് സർജറികളും. ജോലിത്തിരക്കകൾക്കിടയിൽ ആശുപത്രിയിൽ തന്നെ ഉറങ്ങാൻ ഇടംകണ്ടെത്തുന്ന ഡോക്ടർമാരുടെ അവസ്ഥ ഇതിനു മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

ഇത്രയേറെ ക്ഷീണമുണ്ടായിട്ടും ശ്രദ്ധയോടെ ശസ്ത്രക്രിയ ചെയ്യാൻ ലൂവോ കാണിച്ച മനസ്സിനെ പ്രശംസിക്കുകയാണ് എല്ലാവരും. ചെറിയ അശ്രദ്ധയോ അവഗണനയോ പോലും വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കുക എന്ന തിരിച്ചറിവുകളാണ് ലൂവിനെ പോലെയുള്ള ദൈവതുല്യരായ മനുഷ്യന്മാർക്കു പിന്നിൽ. വൈദ്യശാസ്ത്ര മേഖലയിലുള്ളവർ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങളെ കുറിച്ചുള്ള സജീവമായ ചർച്ചകൾക്കും സംഭവം തുടക്കമിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News