മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി; അഞ്ച് മണി വരെ 68.4 ശതമാനം പോളിംഗ്; ജനങ്ങളുടെ വോട്ട് മതനിരപേക്ഷതയ്‌ക്കെന്ന് എംബി ഫൈസല്‍; വോട്ടെണ്ണല്‍ 17ന്

മലപ്പുറം : മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. പിന്നാലെ പോളിംഗ് കുത്തനെ ഉയര്‍ന്നു. പ്രമുഖ നേതാക്കള്‍ അതാതു മണ്ഡലങ്ങളിലെത്തി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിപിഐഎം ജില്ലാ സെക്രട്ടറി പിപി വാസുദേവന്‍ എരവിമംഗലം വള്ളുവനാട് സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. മതനിരപേക്ഷതയ്ക്കും വികസനത്തിനുമായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നു ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. എംബി ഫൈസല്‍ പറഞ്ഞു.

നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പെരിന്തൽമണ്ണ കാദർമൊല്ല എയുപി സ്‌കൂളിലെ 54-ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും വോട്ട് രേഖപ്പെടുത്തി. പാണക്കാട് സ്‌കൂളിലെത്തിയാണ് ഇരുവരും വോട്ട് ചെയ്തത്. മലപ്പുറം മണ്ഡലത്തിൽ നിന്നുള്ള മുൻ എംപി സിപിഐഎം നേതാവ് ടി.കെ ഹംസ മുള്ളമ്പാറ എഎംഎൽപി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. പി.കെ കുഞ്ഞാലിക്കുട്ടിയുടെ കുടുംബവും പാണക്കാട്ടെത്തി വോട്ട് ചെയ്തു മടങ്ങി.

മികച്ച വിജയപ്രതീക്ഷയുണ്ടെന്നു ഇടതു സ്ഥാനാർത്ഥി എം.ബി ഫൈസൽ പറഞ്ഞു. ഇടുതപക്ഷത്തിനു വിജയമുണ്ടാകും. മതനിരപേക്ഷതയ്ക്കും വികസനത്തിനും അനുകൂലമായി ജനങ്ങൾ വോട്ട് ചെയ്യുമെന്നും ഫൈസൽ കൂട്ടിച്ചേർത്തും. യുഡിഎഫും വിജയപ്രതീക്ഷയിൽ തന്നെയാണ്. മികച്ച വിജയം ഉണ്ടാകുമെന്നു ലീഗ് നേതാക്കളായ ഹൈദരലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ഭൂരിപക്ഷം വർധിപ്പിക്കാനാകുമെന്നാണ് ലീഗിന്റെ പ്രതീക്ഷ.

ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രത്തിന്റെ തകരാർ മൂലം വോട്ടിംഗ് തടസ്സപ്പെട്ടു. മഞ്ചേരി മണ്ഡലത്തിൽ രണ്ടിടത്ത് പോളിംഗ് യന്ത്രം പണിമുടക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News