സൂപ്പർ മാർക്കറ്റിലെ ഫ്രിഡ്ജിൽ നിന്നു യുവതിക്കു കിട്ടിയത് പെരുമ്പാമ്പിനെ; തൈരെടുക്കാൻ കയ്യിട്ടപ്പോൾ കിട്ടിയത് സുഖമായി ഉറങ്ങുന്ന പാമ്പിനെ

സൂപ്പർ മാർക്കറ്റിലെ ഫ്രിഡ്ജിൽ നിന്നു തൈരെടുക്കാൻ കയ്യിട്ട സ്ത്രീക്കു കയ്യിൽ കിട്ടിയത് ഒന്നാന്തരം ഒരു പെരുമ്പാമ്പിനെ. സാധനങ്ങൾ വാങ്ങാൻ സൂപ്പർ മാർക്കറ്റിലെത്തിയ സ്ത്രീക്കാണ് ഫ്രിഡ്ജിൽ നിന്നും തൈരിനു പകരം പെരുമ്പാമ്പിനെ കിട്ടിയത്. കേപ്ടൗണിലെ സൂപ്പർമാർക്കറ്റിലാണ് ഫ്രിഡ്ജിനുളളിൽ കയ്യിട്ട സ്ത്രീ എട്ടടി നീളമുളള പെരുമ്പാമ്പിനെ വലിച്ചെടുത്തത്. ഞെട്ടിത്തെറിച്ച സ്ത്രീ ഉറക്കെ നിലവിളിച്ചതോടെ ജീവനക്കാരും കൂടെയുണ്ടായിരുന്നവരും ഓടിയെത്തി.

ഫ്രിഡ്ജിനുളളിൽ പരിശോധിച്ചപ്പോഴാണ് പെരുമ്പാമ്പ് ഫ്രിഡ്ജിനുളളിലെ തണുപ്പിൽ സുഖമായി ഉറങ്ങുകയായിരുന്നെന്നു മനസ്സിലായത്. ഹിമനിദ്രയിലായതിനാൽ ഭാഗ്യം കൊണ്ട് ഒന്നും സംഭവിച്ചില്ല. പരിഭ്രാന്തരായ ജീവനക്കാർ പൊലീസിനെയും പാമ്പുപിടുത്തക്കാരെയും വിളിച്ചു വരുത്തി കക്ഷിയെ ഫ്രിഡ്ജിൽ നിന്നും പുറത്തിറക്കി. സൂപ്പർമാർക്കറ്റിലെ തന്നെ ജീവനക്കാരൻ എടുത്ത ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

Python 1

ആഫ്രിക്കൻ റോക്ക് വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പ് എങ്ങനെയാണ് സൂപ്പർമാർക്കറ്റിനുളളിൽ പ്രവേശിച്ചതെന്നു വ്യക്തമല്ല. മേൽക്കൂരയിലൂടെ പ്രവേശിച്ച പാമ്പ് ഫ്രിഡ്ജിനുളളിൽ കയറിയാതാകാമെന്നു സംശയിക്കുന്നു. എന്തായാലും സുഖനിദ്രയിലായതിനാൽ അപകടം ഒന്നും സംഭവിച്ചില്ലെന്ന് പറയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here