ദീപാവലിക്ക് താരരാജാക്കൻമാർ നേരിട്ട് പോരിനിറങ്ങുന്നു; വെടിക്കെട്ട് തീർക്കാൻ സ്‌റ്റൈൽ മന്നനും മിസ്റ്റർ പെർഫക്ഷനിസ്റ്റും

ഇത്തവണ ദീപാവലിക്ക് ഇന്ത്യൻ സിനിമാ ലോകത്തെ രണ്ടു താരരാജാക്കൻമാർ നേരിട്ട് പോരിനിറങ്ങുകയാണ്. ഇന്ത്യൻ സനിമയിലെ സൂപ്പർ സ്റ്റാർ രജനികാന്തും ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാനുമാണ് ദീപാവലിക്ക് വെള്ളിത്തിരയിൽ വെടിക്കെട്ട് തീർക്കുന്നത്. ഇന്ത്യൻ സനിമ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം റോബോട്ട് 2.0 യുമായി രജനിയെത്തുമ്പോൾ സീക്രട്ട് സൂപ്പർ സ്റ്റാർ എന്ന ചിത്രവുമായാണ് ആമിർ എത്തുന്നത്.

നേരത്തെ സീക്രട്ട് സൂപ്പർ സ്റ്റാറിന്റെ റിലീസ് ഓഗസ്റ്റിൽ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ദീപാവലിയിലേക്ക് മാറ്റുകയായിരുന്നു. ഷങ്കർ ഒരുക്കുന്ന രജനി ചിത്രം റോബോട്ട് 2.0 ഇന്ത്യൻ സനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. 400 കോടി മുതൽ മുടക്കിലെത്തുന്ന റോബോട്ടിൽ അക്ഷയ് കുമാറാണ് വില്ലൻ വേഷത്തിലെത്തുന്നത്. സ്‌പെഷ്യൽ എഫക്ടസിനും ആധുനിക സാങ്കേതികവിദ്യകൾക്കും പ്രാധാന്യം നൽകുന്ന ചിത്രം വിഷ്വൽ ട്രീറ്റ് തന്നെയാകും.

ലോകമെമ്പാടുമായി പതിനായിരത്തിനടുത്ത് തീയറ്ററുകളിലാകും റോബോട്ട് 2.0 പ്രദർശനത്തിനെത്തുക. ആമിർ ഖാൻ നിർമ്മിക്കുന്ന സീക്രട്ട് സൂപ്പർ സ്റ്റാറിൽ ദംഗലിലെ ഗീത ഫോഗട്ടിന്റെ കൗമാരകാലം അവതരിപ്പിച്ച സൈറ വസീം ആണ് പ്രധാന വേഷത്തിലെത്തുന്നത്. എന്നാൽ രണ്ട് ചിത്രങ്ങളും ഒരുമിച്ച് എത്തുന്നത് ഒഴിവാക്കാൻ രജനിയും ആമിറും ചർച്ച നടത്തിയെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News