ദില്ലി : മെയ് ഒന്ന് മുതല്‍ പെട്രോള്‍ – ഡീസല്‍ വിലയില്‍ ദിവസേന മാറ്റം വരുത്തും. അന്താരാഷ്ട്ര എണ്ണ വിലയക്ക് അനുസരിച്ചാണ് ആഭ്യന്തര വിപണിയിലും ദിനംപ്രതി മാറ്റമുണ്ടാവുക. ആദ്യ ഘട്ടത്തില്‍ പുതുച്ചേരി ഉള്‍പ്പടെ അഞ്ച് നഗരങ്ങളിലാണ് ആനുപാതിക മാറ്റം നടപ്പാക്കുക. ഇത് സംബന്ധിച്ച എണ്ണ കമ്പനികളുടെ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.
രണ്ടാഴ്ചയിലൊരിക്കല്‍ പെട്രോള്‍ – ഡീസല്‍ വില പരിഷകരിക്കുന്നതാണ് നിലവിലെ സംവിധാനം. ഇതിന് പകരം ദിവസേന വില പരിഷ്‌കരിക്കാനാണ് പുതിയ തീരുമാനം. അന്തരാഷ്ട്ര എണ്ണ വിലയക്ക് അനുസൃതമായി ഒരോ ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കും. ആദ്യഘട്ടത്തില്‍ പുതുചേരി, ആന്ധ്ര പ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ചണ്ഡീഗഡ് എന്നിവടങ്ങളിലാണ് ആനുപാതിക മാറ്റം കൊണ്ടുവരുക.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികളും ഈ ആവശ്യം സര്‍ക്കാര്‍ മുമ്പാകെ വച്ചിരുന്നു. പെട്രോള്‍ വില നിയന്ത്രണാധികാരം യുപിഎ സര്‍ക്കാര്‍ 2010ലും ഡീസല്‍ വില നിയന്ത്രണാധികാരം നരേന്ദ്രമോദി സര്‍ക്കാര്‍ 2014ലുമാണ് എണ്ണ കമ്പനികള്‍ക്ക് വിട്ട് നല്‍കിയത്.
അന്താരാഷ്ട്ര എണ്ണ വിപണിക്ക് അനുസരിച്ച് വിലനിര്‍ണ്ണയം നടത്തും എന്ന് ചൂണ്ടികാട്ടിയിരുന്നു അന്ന് കമ്പനികള്‍ വില നിയന്ത്രണ അധികാരം സ്വന്തമാക്കിയത്. എന്നാല്‍ അന്താരാഷട്ര എണ്ണ വിപണി ഉയരുന്നതിന് അനുസരിച്ച് വില വര്‍ധിപ്പിച്ചതല്ലാതെ വിപണി വില കുറഞ്ഞതിന് ആനുപാതികമായി വില കുറയക്കാന്‍ എണ്ണ കമ്പനികള്‍ തയാറായില്ല. ഇതേ രീതി ദിവസേനയുള്ള വിലമാറ്റത്തിലും കമ്പനികള്‍ നടപ്പാക്കുമോ എന്ന ആശങ്ക വര്‍ധിക്കുകയാണ്.
രാജ്യത്തെ റീട്ടെയില്‍ എണ്ണവിപണിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടേതാണ് 95 ശതമാനം വിഹിതവും. ഈ പൊതുമേഖലാ എണ്ണ കമ്പിനികളുടെ മേധാവികള്‍ കഴിഞ്ഞ ദിവസം പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
53,000ത്തോളം വരുന്ന ഫില്ലിങ് സ്റ്റേഷനുകളില്‍ മിക്കവാറും ഇടങ്ങളില്‍ ഓട്ടോമേഷന്‍ സൗകര്യമുണ്ട്. ഈ സാഹചര്യത്തില്‍ ദിനംപ്രതി വില നിശ്ചയിക്കുന്നതിന് തടസ്സമില്ലെന്നാണ് എണ്ണ കമ്പനികളുടെ വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here