മംഗളം ചാനല്‍ സിഇഒയ്ക്കും റിപ്പോര്‍ട്ടര്‍ക്കും ജാമ്യമില്ല; മൂന്ന് പേര്‍ക്ക് ജാമ്യം; മൂന്ന് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം; വിധി ഹൈക്കോടതിയുടേത്

കൊച്ചി : മംഗളം കേസില്‍ ചാനല്‍ സിഇഒ അജിത് കുമാറിന്റെയും റിപ്പോര്‍ട്ടര്‍ എസ് ജയചന്ദ്രന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ മൂന്ന്, നാല്, അഞ്ച് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ചാനല്‍ ചെയര്‍മാന്‍, അവതാരക എന്നിവരുള്‍പ്പെടെ 3 പേര്‍ക്ക് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ ശബ്ദമില്ലാതെ ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്ത ചാനലിന്റെ നടപടി ദുരുദ്ദേശ പരമാണെന്ന് കോടതി വിലയിരുത്തി. പെണ്‍കുട്ടിയുടെ സംഭാഷണം മറച്ച് വച്ച് സംപ്രേഷണം ചെയ്ത നടപടി ന്യായീകരിക്കാനാവില്ല. വാര്‍ത്തയില്‍ പെണ്‍കുട്ടിയുടെ ഭാഗം അവിഭാജ്യ ഘടകമായിരുന്നുവെന്നും കോടതി വിലയിരുത്തി.

ഒന്നാം പ്രതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സംഭാഷണം വെട്ടിച്ചുരുക്കിയതെന്ന് ചാനലിലെ വീഡിയോ എഡിറ്റര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ ഒന്നാം പ്രതിയുടെ പങ്ക് വ്യക്തമാവുകയാണെന്നും കോടതി പരാമര്‍ശിച്ചു. മാത്രവുമല്ല തെളിവ് ശേഖരണം പൂര്‍ത്തിയായിട്ടില്ല. ലാപ്‌ടോപ്പും പെന്‍ഡ്രൈവും മോഷണം പോയെന്ന വാദം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു.

എഡിറ്റ് ചെയ്യാത്ത ഫോണ്‍ റെക്കോര്‍ഡ് കണ്ടെടുക്കേണ്ടത് കേസ് അന്വേഷണത്തില്‍ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ജാമ്യം ലഭിച്ച മൂന്ന്, നാല്, അഞ്ച് പ്രതികളായ എംബി സന്തോഷ്, എസ്‌വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ് എന്നിവര്‍ 50,000 രൂപ വീതം കെട്ടി വെയ്ക്കണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News