കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ കുറ്റക്കാരന്‍; സ്ഥിരം കുറ്റവാളിയായി പരിഗണിച്ച് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍; ശിക്ഷാവിധിയില്‍ മെയ് 22ന് വാദം കേള്‍ക്കും

തിരുവനന്തപുരം : ആഡംബര കാറും 29 ലക്ഷം രൂപവിലമതിക്കുന്ന സാധനങ്ങളും മോഷ്ടിച്ച കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ കുറ്റക്കാരനാണെന്ന് കോടതി. ഭവനഭേദനം, മോഷണം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ശരിവെച്ചത്. ബണ്ടിചോറിനെ സ്ഥിരം കുറ്റവാളിയായി പരിഗണിച്ച് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ശിക്ഷാവിധിയിന്മേല്‍ അടുത്തമാസം 22ന് കോടതി വീണ്ടും വാദം കേള്‍ക്കും. സ്ഥിരം കുറ്റവാളിയായതിനാല്‍ കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു. പട്ടം, പ്ലാമൂട്ടിലെ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ നിന്നായിരുന്നു ബണ്ടി ചോര്‍ മോഷണം നടത്തിയത്. മിത്സുബിഷി ഔട്ട് ലാണ്ടര്‍ കാറും ലാപ് ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങി 29 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളും മോഷ്ടിച്ച കേസിലാണ് കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ കുറ്റക്കാരാനാണെന്ന് കോടതി വിധി.

ഭവനഭേദനം, മോഷണം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി രണ്ട് ബണ്ടിചോറിനുമേല്‍ ചുമത്തിയത്. അതേസമയം പ്രതി മോഷണം ശീലമാക്കിയവനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് സെഷന്‍സ് ജഡ്ജ് പി കൃഷ്ണകുമാര്‍ വിലയിരുത്തി.

എന്നാല്‍ രാജ്യത്ത് മറ്റ് പലയിടങ്ങളിലും മുന്നൂറോളം മോഷണ കേസുകളില്‍ പ്രതിയായ ബണ്ടിചോര്‍ സ്ഥിരം കുറ്റവാളിയാണെന്നും ഇയാള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പള്ളിച്ചല്‍ പ്രമോദ് വാദിച്ചു. തുടര്‍ന്ന് കേസ് വീണ്ടും വാദം കേള്‍ക്കുന്നതിനായി മെയ് 22ലേക്ക് മാറ്റി.

2013 ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം. മോഷണം നടത്തിയ വീട്ടിലെ സിസിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാവ് ബണ്ടിചോറാണെന്ന് കണ്ടെത്തിയത്. മോഷണ ശേഷം മുങ്ങിയ ബണ്ടിചോറിനെ പിന്നീട് പൂനെയില്‍ നിന്നാണ് പിടികൂടിയത്. നാലുവര്‍ഷമായി പൂജപ്പുര ജയിലിലാണ് ബണ്ടിചോര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News