തമിഴ് കര്‍ഷകര്‍ക്ക് പിന്തുണയുമായി ചലച്ചിത്രലോകം; കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് വിശാല്‍; വിശാലിനെ പരിഹസിച്ച് തമിഴ് റോക്കേഴ്‌സ്

ദില്ലിയില്‍ സമരം ചെയ്യുന്ന തമിഴ് കര്‍ഷകര്‍ക്ക് പിന്തുണയുമായി തമിഴ് സിനിമാലോകം. കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായവുമായി നടന്‍ വിശാല്‍ രംഗത്തെത്തി. സിനിമ കാണാന്‍ പ്രേക്ഷകന്‍ മുടക്കുന്ന ടിക്കറ്റിലെ 120 രൂപയില്‍ ഓരോ രൂപ കര്‍ഷകരെ സഹായിക്കാന്‍ മാറ്റിവെക്കുമെന്നാണ് വിശാല്‍ പ്രഖ്യാപിച്ചത്.

തമിഴ് സിനിമാ ലോകത്തെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘം പ്രസിഡന്റും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാവുമാണ് വിശാല്‍. ഇതിന് തമിഴ് ചലച്ചിത്ര ലോകത്തിന്റെ മുഴുവന്‍ പിന്തുണയും വിശാല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

എന്നാല്‍ വിശാലിന്റെ തീരുമാനം പുറത്തുവന്നതിന് തൊട്ടു പിറകെ പരിഹാസവുമായി സിനിമാ വെബ്‌സൈറ്റായ തമിഴ് റോക്കേഴ്‌സ് രംഗത്തെത്തി. തങ്ങളുടെ സൈറ്റില്‍ നിന്ന് പടം ഡൗണ്‍ലോഡ് ചെയ്താല്‍ 120 രൂപയും കര്‍ഷകര്‍ക്ക് കൊടുക്കാന്‍ കഴിയുമെന്നാണ് തമിഴ് റോക്കേഴ്‌സിന്റെ പരിഹാസം.

വരള്‍ച്ച ഉള്‍പ്പടെയുള്ള കെടുതികളില്‍ നട്ടം തിരിയുകയാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍. ജീവിതം നഷ്ടപ്പെടാതിരിക്കാന്‍ വ്യത്യസ്ത രീതിയിലുള്ള സമര മുറകളുമായി ദില്ലിയിലും പ്രക്ഷോഭം നടത്തുകയാണ് അവര്‍. കാണാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച തമിഴ് കര്‍ഷകരുടെ ചിത്രം ലോകമെങ്ങും വാര്‍ത്തയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News