ദില്ലി : സിബിഎസ്ഇയുടെ 12-ാം ക്ലാസ് പാഠപുസ്തകം വിവാദമാകുന്നു. സ്ത്രീ ശരീരത്തിന്റെ അഴകളവുകളെ കുറിച്ചുള്ള പാഠഭാഗമാണ് പുതിയ വിവാദത്തിനിടയാക്കിയത്. സ്ത്രീകള്‍ക്ക് 36, 24, 36 അഴകളവുകള്‍ ആണ് മികച്ചതെന്ന് പുസ്തകത്തില്‍ പറയുന്നു. ഈ അളവുകള്‍ മാനദണ്ഡമാക്കിയാണ് ലോകസുന്ദരിയെയും വിശ്വസുന്ദരിയെയുമൊക്കെ തിരഞ്ഞെടുക്കുന്നതെന്നും പരാമര്‍ശമുണ്ട്.
ഫിസിക്കല്‍ എജ്യുക്കേഷന് ഉപയോഗിക്കുന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശമുളളത്. ഡോക്ടര്‍ വികെ ശര്‍മ്മയാണ് എഴുത്തുകാരന്‍. ദിവസവും കൃത്യമായി വ്യായാമം ചെയ്താല്‍ ‘ബെസ്റ്റ് ഫിഗറി’ലെത്താന്‍ സാധിക്കുമെന്നും കുട്ടികളെ പഠിപ്പിക്കുന്നു. സ്ത്രീകളുടെ മാത്രമല്ല പുരുഷന്‍മാരുടെ ശരീര ആകൃതിയെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.
പുരുഷന്‍മാര്‍ക്ക് മികച്ചത് ‘ഷെയ്പ്പ് ആണെന്നാണ് സിബിഎസ്ഇ 12-ാം ക്ലാസ് പാഠപുസ്തകത്തില്‍ പഠിപ്പിക്കുന്നത്. പുസ്തകത്തിനെതിരെ പ്രതിഷേധം ശക്തമാണ്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പുറമെ സൗന്ദര്യത്തെ കുറിച്ച് തെറ്റായ ധാരണ കുട്ടികള്‍ക്കുണ്ടാകാനും പുസ്തകം കാരണമാകുമെന്നാണ് വിമര്‍ശനം. ശരീര സൗന്ദര്യം മാത്രമല്ല മാനസിക പക്വതയും ബുദ്ധിയും സൗന്ദര്യമത്സരങ്ങള്‍ക്ക് മാനദണ്ഡമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
Get real time update about this post categories directly on your device, subscribe now.