പ്രേതശല്യപ്പേടി: ഔദ്യോഗിക വസതിയില്‍ താമസിക്കാന്‍ വിസമ്മതിച്ച് അരുണാചല്‍ മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ വസതി ഗസ്റ്റ് ഹൗസാക്കി; പ്രേതത്തെ ഒഴിപ്പിക്കാന്‍ കര്‍മ്മം

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പ്രേതശല്യം. മുഖ്യമന്ത്രി താമസിക്കാന്‍ വിസമ്മതിച്ചതോടെ വസതി അധികൃതര്‍ ഗസ്റ്റ് ഹൗസാക്കി മാറ്റി. മുന്‍ മുഖ്യമന്ത്രി കാര്‍ഖോ പുളളും വസതിയിലെ ജീവനക്കാരനും തൂങ്ങി മരിച്ച വസതിയിലാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പെമ ഖണ്ഡു താമസിക്കാന്‍ വിസമ്മതം അറിയിച്ചത്.

വസതിയില്‍ അസാധാരണമായ എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്നാണ് സംസാരം. വിഷയം ഗൗരവമായതോടെ അധികൃതര്‍ എല്ലാ മതപുരോഹിതന്മാരെയും വിളിച്ചുവരുത്തി പ്രേതബാധ ഒഴിപ്പിക്കല്‍ കര്‍മ്മവും നടത്തി. ഇതിന് പിന്നാലെയാണ് ഗസ്റ്റ് ഹൗസാക്കി മാറ്റിയത്.

2009ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ദേര്‍ജി ഖണ്ഡുവാണ് 60 കോടി ചെലവ!ഴിച്ച് സര്‍ക്കാര്‍ വസതി നിര്‍മ്മിച്ചത്. അതിന് ശേഷം ഏഴ് മന്ത്രിമാരാണ് സംസ്ഥാനത്ത് മാറി മാറി ചുമതലയേറ്റത്. ഇതില്‍ മൂന്ന് പേര്‍ ജീവിച്ചിരിപ്പില്ല. ദോര്‍ജി ഖണ്ഡു, ജര്‍ബോം ഗാംലി, കാര്‍ഖോ പുള്‍ എന്നിവരാണ് മരിച്ചത്. കര്‍ഖോ പുളളിനെ വസതിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇതിന് പിന്നാലെ ഒരു ജീവനക്കാരനെയും അതേ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഇതോടെയാണ് പ്രേതശല്യം അധികൃതര്‍ ഉറപ്പിച്ചത്. മാത്രമല്ല, ജര്‍ബോമിന്റെ മരണത്തിന് ശേഷം മുഖ്യമന്ത്രിയായ നബാം തുക്കി തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടു. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് വാസ്തുവിദ്യ പ്രകാരം വീടിന്റെ സ്ഥാനം ശരിയല്ലെന്ന ഉപദേശം ലഭിച്ചത്.

പിന്നാലെ തുക്കിയെ പുറത്താക്കി കല്‍ഖോ ചുമതലയേറ്റു. എന്നാല്‍ സുപ്രീംകോടതി വിധിയോടെ തുക്കി വീണ്ടും അധികാരത്തിലെത്തി. തുക്കിക്ക് ശേഷം നിലവിലെ മുഖ്യമന്ത്രി പേമ ഖണ്ഡു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അദ്ദേഹം വസതിയിലേക്ക് പോകാന്‍ കൂട്ടാക്കിയില്ല. വസതിയെ ഒരു പ്രേതാലയമായി കണ്ടതോടെ അധികൃതര്‍ ഒഴിപ്പല്‍ നടപടിക്ക് ശേഷം ഗസ്റ്റ് ഹൗസാക്കി മാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News