കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; ഒക്ടോബർ 30നകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കണം; സുദർശൻ നാച്ചിയപ്പയ്ക്കു കേരളത്തിന്റെ ചുമതല

ദില്ലി: കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിച്ചു. ഒക്ടോബർ 30നകം തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. തമിഴ്‌നാട്ടിൽ നിന്നുള്ള രാജ്യസഭാംഗമായ സുദർശൻ നാച്ചിയപ്പയ്ക്കാണ് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല. മെയ് 17നകം പാർട്ടി ഘടകങ്ങളിലേക്കുള്ള അംഗത്വ വിതരണം പൂർത്തിയാക്കും. കോൺഗ്രസ് അധ്യക്ഷനൊഴികെ ബാക്കിയുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പാണ് പൂർത്തിയാക്കുക.

സംഘടനാ തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അന്ത്യശാസനം നൽകിയിരുന്നു. എൻഡിഎയെ നേരിടാൻ സംഘടനാസംവിധാനം ദുർബലമാണെന്നു മുതിർന്ന നേതാക്കൾ തന്നെ വിമർശനം ഉയർത്തുന്ന സാഹചര്യത്തിൽ കൂടയാണ് സംഘടനാ തെരഞ്ഞടെുപ്പ് എന്നത് ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News